വ്യോമസേനയുടെ വിവിധ യൂണിറ്റുകളിലായി 1515 സിവിലിയൻ ഒഴിവ്.
ഗ്രൂപ്പ് സി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമാണ്.
ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് തപാലിലാണ് അപേക്ഷ അയക്കേണ്ടത്.
വ്യോമസേനയുടെ വിവിധ യൂണിറ്റുകളിലും സ്റ്റേഷനുകളിലുമാണ് നിയമനം.
തിരുവനന്തപുരത്തെ എയർഫോഴ്സ് സ്റ്റേഷനിൽ ഹിന്ദി ടൈപ്പിസ്റ്റ് ഒഴിവുണ്ട്.
ഒഴിവുകൾ
- വെസ്റ്റേൺ എയർ കമാൻഡ് യൂണിറ്റ് : 362
- ട്രെയിനിങ് കമാൻഡ് യൂണിറ്റ് : 398
- മെയിന്റനൻസ് കമാൻഡ് യൂണിറ്റ് : 479
- സെൻട്രൽ എയർ കമാൻഡ് : 116
- ഈസ്റ്റേൺ എയർ കമാൻഡ് : 132
- സതേൺ എയർകമാൻഡ് : 28
തസ്തിക,യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സീനിയർ കമ്പ്യൂട്ടർ ഓപ്പറേറ്റർ
യോഗ്യത :
- മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ബിരുദം.
- ഇലക്ട്രോണിക് ഡേറ്റ പ്രോസസിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
തസ്തികയുടെ പേര് : സൂപ്രണ്ട് (സ്റ്റോർ)
യോഗ്യത :
- ബിരുദം അല്ലെങ്കിൽ തത്തുല്യം.
- സ്റ്റോഴ്സ് മെയിന്റെയിൻ ചെയ്യുന്നതിനും അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനുള്ള പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : സ്റ്റെനോ ഗ്രേഡ് II
യോഗ്യത :
- പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
- ഡിസ്റ്റേഷൻ, ട്രാൻസ്ക്രിപ്ഷൻ പരിജ്ഞാനം ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്
യോഗ്യത :
- പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
- ടൈപ്പിങ്ങിൽ (കമ്പ്യൂട്ടർ) ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : ഹിന്ദി ടൈപ്പിസ്റ്റ്
യോഗ്യത :
- പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം
- ടൈപ്പിങ്ങിൽ (കമ്പ്യൂട്ടർ) ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ
യോഗ്യത :
- പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
- സ്റ്റോഴ്സ് മെയിന്റെയിൻ ചെയ്യുന്നതിനും അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനുള്ള പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)
യോഗ്യത :
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
- ലൈറ്റ് ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
- ഡ്രൈവിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം
- മോട്ടോർ മെക്കാനിസത്തിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : കുക്ക് (ഓർഡിനറി ഗ്രേഡ്)
യോഗ്യത :
- മെട്രിക്കുലേഷനും കാറ്ററിങ്ങിലെ ഒരു വർഷത്തെ ഡിപ്ലോമ/സർട്ടിഫിക്കറ്റും.
- ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : പെയിന്റർ (സ്കിൽഡ്)
യോഗ്യത :
- പത്താംക്ലാസ് പാസായിരിക്കണം.
- പെയിന്റർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.
തസ്തികയുടെ പേര് : കാർപെന്റർ (സ്കിൽഡ്)
യോഗ്യത :
- പത്താംക്ലാസ് പാസായിരിക്കണം.
- കാർപെന്റർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.
തസ്തികയുടെ പേര് : ആയ/വാർഡ് സഹായിക
യോഗ്യത :
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
- ആശുപത്രിയിലോ നഴ്സിങ് ഹോമിലോ ആയ ആയി പ്രവർത്തിച്ചുള്ള ഒരു വർഷത്തെ പരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് സ്റ്റാഫ് (ഫീമെയിൽ സഫായിവാല)
യോഗ്യത :
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : ലോൺഡ്രിമാൻ
യോഗ്യത :
- മെട്രിക്കുലേഷൻ പാസ്സ് അല്ലെങ്കിൽ തത്തുല്യം.
- ധോബിയായി പ്രവർത്തിച്ചിട്ടുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് സ്റ്റാഫ്
യോഗ്യത :
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : മെസ് സ്റ്റാഫ്
യോഗ്യത :
- മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
- വെയിറ്റർ/വാഷർ ആയി പ്രവർത്തിച്ചിട്ടുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്
യോഗ്യത :
- മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
- വാച്ച്മാൻ/ലാസ്കർ/ഗെസ്റ്റെറ്റ്നർ ഓപ്പറേറ്റർ/ഗാർഡനർ ആയി പ്രവർത്തിച്ചിട്ടുള്ള ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : വൾക്കനൈസർ
യോഗ്യത :
- മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം,അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ വിമുക്തഭടനായിരിക്കണം.
തസ്തികയുടെ പേര് : ടെയ്ലർ (സ്കിൽഡ്)
യോഗ്യത :
- പത്താംക്ലാസ് പാസായിരിക്കണം.
- ടെയ്ലർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് സർട്ടിഫിക്കറ്റ്.
തസ്തികയുടെ പേര് : ടിൻസ്മിത്ത്
യോഗ്യത :
- പത്താംക്ലാസ് പാസായിരിക്കണം.
- ബന്ധപ്പെട്ട ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.
തസ്തികയുടെ പേര് : കോപ്പർ സ്മിത്ത് ആൻഡ് ഷീറ്റ് മെറ്റൽ വർക്കർ
യോഗ്യത :
- പത്താംക്ലാസ് പാസായിരിക്കണം
- കോപ്പർ സ്മിത്ത് ആൻഡ് ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.
തസ്തികയുടെ പേര് : ഫയർമാൻ
യോഗ്യത :
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം
- സ്റ്റേറ്റ് ഫയർ സർവീസിലോ അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഫയർ ഫൈറ്റിങ്ങിൽ ട്രെയിനിങ് നേടിയിരിക്കണം.
- ഫയർ ആൻഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും മെയിന്റെയിൻ ചെയ്യുവാനും അറിഞ്ഞിരിക്കണം.
ശാരീരിക യോഗ്യത
- ഉയരം : 165 സെൻറീമീറ്റർ (ഷൂ ഇല്ലാതെ)
- ചെസ്റ്റ് : 85 സെൻറീമീറ്റർ
- ശരീര ഭാരം : 50 കിലോ (മിനിമം)
- എൻഡ്യുറൻസ് ടെസ്റ്റ് : ആളെ ഉയർത്തൽ 63.5 കിലോഗ്രാം.
- 96 സെക്കൻഡിൽ 183 മീറ്റർ,
- മൂന്ന് മീറ്റർ റോപ്പ് കയറ്റം.
- 2.7 മീറ്റർ വീതിയുള്ള കുഴി ചാടി കടക്കൽ.
തസ്തികയുടെ പേര് : ഫയർ എൻജിൻ ഡ്രൈവർ
യോഗ്യത :
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം
- ഹെവി വെഹിക്കിൾ ഡ്രൈവിങ്ങിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- ശാരീരിക ക്ഷമത ഉണ്ടായിരിക്കണം
ശാരീരിക യോഗ്യത
- ഉയരം : 165 സെൻറീമീറ്റർ (ഷൂ ഇല്ലാതെ)
- ചെസ്റ്റ് : 85 സെൻറീമീറ്റർ
- ശരീര ഭാരം : 50 കിലോ (മിനിമം)
- എൻഡ്യുറൻസ് ടെസ്റ്റ് : ആളെ ഉയർത്തൽ 63.5 കിലോഗ്രാം.
- 96 സെക്കൻഡിൽ 183 മീറ്റർ,
- മൂന്ന് മീറ്റർ റോപ്പ് കയറ്റം.
- 2.7 മീറ്റർ വീതിയുള്ള കുഴി ചാടി കടക്കൽ.
തസ്തികയുടെ പേര് : ഫിറ്റർ മെക്കാനിക്കൽ ട്രാൻസ്പോർട്ട് (സ്കിൽഡ്)
യോഗ്യത :
- പത്താംക്ലാസ് പാസായിരിക്കണം.
- ഫിറ്റർ മെക്കാനിക്കൽ ട്രാൻസ്പോർട്ടിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.
തസ്തികയുടെ പേര് : ട്രാൻസ്മാൻ മേറ്റ്
യോഗ്യത :
- മെട്രിക്കുലേഷൻ പാസ്സ് അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : ലെതർ വർക്കർ (സ്കിൽഡ്)
യോഗ്യത :
- പത്താംക്ലാസ് പാസായിരിക്കണം.
- ലെതർ ഗുഡ്സ് മേക്കറിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്.
തസ്തികയുടെ പേര് : ടർണർ
യോഗ്യത :
- പത്താംക്ലാസ് പാസായിരിക്കണം.
- ടർണർ ട്രേഡ് ഇൻഡസ്ട്രിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്.
തസ്തികയുടെ പേര് : വയർലെസ് ഓപ്പറേറ്റർ മെക്കാനിക്
യോഗ്യത :
- വയർലെസ് ഓപ്പറേറ്റർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്.
- രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി : 18-25 വയസ്സ്
ഒ.ബി.സി.വിഭാഗത്തിന് മൂന്നുവർഷവും , എസ്.സി/എസ്.ടി.വിഭാഗത്തിന് അഞ്ചുവർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്
- എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
- യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷ.
- പരീക്ഷയിൽ ജനറൽ ഇൻറലിജൻസ് ആൻഡ് റീസണിങ്,ന്യൂമെറിക്കൽ എബിലിറ്റി,ജനറൽ ഇംഗ്ലീഷ്, ജനറൽ അവയർനസ് എന്നീ വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും.
- കൂടാതെ സ്കിൽ/ഫിസിക്കൽ പ്രാക്ടിക്കൽ ടെസ്റ്റും ഉണ്ടാകും.
വിശദ വിവരങ്ങൾക്കായി ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ബന്ധപ്പെട്ട സ്റ്റേഷൻ/യൂണിറ്റിലേക്കാണ് അയക്കേണ്ടത്.
അപേക്ഷ ഫോറത്തിന്റെ മാതൃക ചുവടെ ചേർക്കുന്നു
അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത,പ്രായം,ടെക്നിക്കൽ യോഗ്യത, ഭിന്നശേഷിക്കാരാണെങ്കിൽ തെളിയിക്കുന്ന രേഖ, പ്രവൃത്തി പരിചയസർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയും മറ്റ് രേഖകൾ ആവശ്യമെങ്കിൽ അതെല്ലാം ചേർത്ത് അയക്കണം.
അപേക്ഷയിൽ ഫോട്ടോ ഒട്ടിച്ചിരിക്കണം.
അപേക്ഷ കവറിന് പുറത്ത് “Application for the post of ……………………and category……………………..” എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 02
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |