പ്ലസ് ടു-ക്കാർക്ക് കരസേനയിൽ അവസരം
പ്ലസ് ടു ടെക്‌നിക്കൽ എൻട്രി സ്‌കീം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 02

കരസേനയിലെ 10+2 ടെക്‌നിക്കൽ എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു-ക്കാർക്ക് അപേക്ഷ സമർപ്പിക്കാം.
അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.
അഞ്ചു വർഷത്തെ പരിശീലനത്തിന് ശേഷം സേനയിൽ ലെഫ്റ്റനന്റായി നിയമിക്കും.
Job Summary | |
---|---|
Job Role | Technical Entry Scheme Course (TES-45) |
Qualification | 12th |
Experience | Freshers |
Stipend | Rs.56,100-1,77,500/- |
Total Vacancies | 90 |
Last Date | 2 March 2021 |
യോഗ്യത : പ്ലസ് ടു സയൻസാണ് യോഗ്യത.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ആകെ 70 ശതമാനം മാർക്ക് നേടിയിരിക്കണം.
അപേക്ഷകർക്ക് വേണ്ട ശാരീരികയോഗ്യതയുടെ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്.
പ്രായപരിധി : 2002 ജനുവരി 02-നും 2005 ജനുവരി 01-നുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
തിരഞ്ഞെടുപ്പ് : അപേക്ഷിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇവർക്ക് സർവീസ് സെലക്ഷൻ ബോർഡ് അഭിമുഖം നടത്തും.
അലഹബാദ്, ഭോപ്പാൽ,കപൂർത്തല, ബെംഗളൂരു എന്നിവിടങ്ങളിലായാണ് അഭിമുഖം നടക്കുക.
രണ്ട് ഘട്ടങ്ങളിലായാണ് അഭിമുഖം.
ഗ്രൂപ്പ് ഡിസ്കഷൻ,ആരോഗ്യ പരിശോധന തുടങ്ങിയവയെല്ലാമുണ്ടാകും.
ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപെടുന്നവർ മാത്രമാണ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുക.
പരിശീലന കാലയളവിൽ 56,100 രൂപ സ്റ്റൈപ്പെൻഡായി ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
അഭിമുഖത്തിനെത്തുമ്പോൾ പ്രിന്റൗട്ടും യോഗ്യത സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും 20 പാസ്സ്പോർട്ട് സൈസ് ഫോട്ടോയും കൈയിൽ കരുതേണ്ടതാണ്.
വിശദ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 02.
Important Links | |
---|---|
Notification | Click Here |
Apply Online & More Details | Click Here |