കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ 32 അവസരങ്ങൾ
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ വിവിധ തസ്തികളിലായി 32 അവസരങ്ങൾ.ഓൺലൈനായിട്ട് അപേക്ഷകൾ സമർപ്പിക്കണം. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ തസ്തികയിൽ 10 ഒഴിവുകൾ.
തസ്തിക, ഒഴിവുകളുടെ എണ്ണം,കാറ്റഗറി,യോഗ്യത ,പ്രായപരിധി എന്ന ക്രമത്തിൽ
പ്രോഗ്രാം ഓഫീസർ – 8 (ജനറൽ -5 , എസ്.സി.-1 ,ഒ.ബി.സി.-2 )
യോഗ്യത-ബിരുദം. കൾച്ചറൽ ആക്ടിവിറ്റീസ്/ഫെസ്റ്റിവൽ /എക്സിബിഷൻ / ഇന്റർനാഷണൽ റിലേഷൻസ്/പേർസണൽ/ അഡ്മിനിസ്‌ട്രേറ്റീവ്/ ഫിനാൻഷ്യൽ മാറ്റേഴ്സ് കൈകാര്യം ചെയ്തുള്ള ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി- 18 -35 വയസ്സ്
അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ -10 (ജനറൽ 7 , എസ്.സി.-1 ,ഒ.ബി.സി.-2 )
യോഗ്യത-ബിരുദം. കൾച്ചറൽ ആക്ടിവിറ്റീസ്/ഫെസ്റ്റിവൽ /എക്സിബിഷൻ / ഇന്റർനാഷണൽ റിലേഷൻസ്/പേർസണൽ/ അഡ്മിനിസ്‌ട്രേറ്റീവ്/ ഫിനാൻഷ്യൽ മാറ്റേഴ്സ് കൈകാര്യം ചെയ്തുള്ള അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി- 35 വയസ്സ്
അസിസ്റ്റന്റ് -7 (ജനറൽ -4 ,ഒ.ബി.സി.-1 , ഭിന്നശേഷി -1 )
യോഗ്യത -ബിരുദം. ട്രാവൽ ആൻഡ് ടൂറിസം ഡിപ്ലോമ സർട്ടിഫിക്കറ്റ് അഭിലഷണീയം.
പ്രായപരിധി- 30 വയസ്സ്
സീനിയർ സ്‌റ്റെനോഗ്രാഫർ -2 (ജനറൽ )
യോഗ്യത- ബിരുദവും ടൈപ്പിംഗ് പരിജ്ഞാനവും.
പ്രായപരിധി- 18-30 വയസ്സ്
ജൂനിയർ സ്‌റ്റെനോഗ്രാഫർ -2 (ജനറൽ)
യോഗ്യത- പ്ലസ് ടുവും ടൈപ്പിംഗ് പരിജ്ഞാനവും.
പ്രായപരിധി- 18-27 വയസ്സ്
ലോവർ ഡിവിഷൻ ക്ലാർക്ക് -3 (ജനറൽ 2 , ഭിന്നശേഷി-1)
യോഗ്യത – പ്ലസ്‌ടുവും ടൈപ്പിംഗ് പരിജ്ഞാനവും. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് അഭിലഷണീയം.
പ്രായപരിധി- 18-27 വയസ്സ്
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iccr.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ ഫീസ് 500 രൂപ. ഇ.ഡബ്ള്യു.എസ്./എസ്.സി./എസ്.ടി./വനിതകൾ /ഭിന്നശേഷിക്കാർ എന്നിവർക്ക് 250 രൂപ.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30
Important Links | |
---|---|
Official Notification | Click Here |
Website | Click Here |