സൗദിയിൽ നഴ്സ് ഒഴിവുകൾ

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു.

സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് നോർക്ക വനിത നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു.


യോഗ്യത : നഴ്സിങ് ബി.എസ്.സി/എം.എസ്.സി./പി.എച്ച്.ഡി.യും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.

35 വയസ്സാണ് ഉയർന്ന പ്രായപരിധി.

ശമ്പളം : 4110 സൗദി റിയാൽ (ഏകദേശം 75,000 രൂപ).

ഉയർന്ന പ്രവൃത്തി പരിചയം ഉള്ളവർക്ക് എക്സ്പിരിയൻസ് അലവൻസ് ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ്,താമസം,ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.

ഫെബ്രുവരി 01 മുതൽ 10 വരെ നടക്കുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ്സൈറ്റിലുണ്ട്.

വെബ്സൈറ്റിൽ നൽകിട്ടുള്ള മാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധ രേഖകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയിലിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 28.


ഒഡെപെക് മുഖേന സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ നഴ്സുമാരെ തിരഞ്ഞെടുക്കുന്നു.


യോഗ്യത : ബി.എസ്.സി./എം.എസ്.സി./പി.ബി.ബി.എസ്.സി.നഴ്സിങ്ങും 2-3 വർഷത്തെ പ്രവൃത്തി പരിചയവും.

പ്രായപരിധി : 40 വയസ്സ്.

ശമ്പളം : 4110 സൗദി റിയാൽ(ഏകദേശം 79,000 രൂപ).

ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം recruit@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 29.


Important Links
Official Notification Click Here
More Details Click Here
Exit mobile version