കായിക താരങ്ങൾക്ക് പോലീസിൽ ഹവിൽദാരാകാം : 43 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 10

കേരള പോലീസിലെ ഹവിൽദാർ തസ്തികയിലേക്ക് കായിക താരങ്ങൾക്ക് അപേക്ഷിക്കാം.

43 ഒഴിവുണ്ട്.

നീന്തൽവിഭാഗത്തിൽ സ്ത്രീകൾക്ക് മാത്രവും ഹാൻഡ്ബാൾ , ഫുട്ബാൾ എന്നിവയിൽ പുരുഷൻമാർക്ക് മാത്രവും അത്ലറ്റിക് , ബാസ്കറ്റ്ബോൾ , സൈക്ലിങ് , വോളിബോൾ എന്നിവയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.

2018 ജനുവരി ഒന്നിനുശേഷം നേടിയ കായികയോഗ്യതകളാണ് പരിഗണിക്കുക.

അംഗീകൃത സംസ്ഥാന മീറ്റിലെ വ്യക്തിഗത ഇനങ്ങളിൽ ഒന്ന്/രണ്ട് സ്ഥാനം.

സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നതിന് യോഗ്യത നേടിയവരാകണം.

അംഗീകൃത സംസ്ഥാന മീറ്റിലെ ടീം ഇനങ്ങളിൽ (4×100 റിലേ , 4×400 റിലേ) ഒന്നാം സ്ഥാനം.

ഗെയിം ഇനങ്ങളിൽ ഇൻറർ സ്റ്റേറ്റ് , നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ക്ക് പങ്കെടുത്തവരാകണം (യൂണിവേഴ്സിറ്റി / ജൂനിയർ / സീനിയർ) യൂത്ത് നാഷണൽ ചാമ്പ്യൻഷിപ്പുകൾ.

വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു വിജയം / തത്തുല്യം.

പ്രായം : 18-26.

അർഹതയുള്ളവർക്ക് വയസ്സിളവ് അനുവദിക്കും.

ശാരീരികയോഗ്യത :

പുരുഷൻ -ഉയരം കുറഞ്ഞത് 168 സെ.മീ , നെഞ്ചളവ് 81 സെ.മീ , കുറഞ്ഞ വികാസം 5 സെ.മീ.

സ്ത്രീ – ഉയരം കുറഞ്ഞത് 167 സെ.മീ. (അർഹതയുള്ളവർക്ക് ഇളവ് നൽകും).

കാഴ്ചശക്തി , കായികക്ഷമത എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപേക്ഷാപത്രത്തിനും വെബ്സൈറ്റ് (www.keralapolice.gov.in) സന്ദർശിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

കവറിന് പുറത്ത് ‘ Application for appointment under Sports Quota (………..) ‘ രേഖപ്പെടുത്തണം.

ബ്രാക്കറ്റിൽ കായിക ഇനം വ്യക്തമാക്കണം.

അപേക്ഷ അയക്കേണ്ട വിലാസം :

The Additional Director General of Police ,
Armed Police Battalion ,
Peroorkkada ,
Thiruvananthapuram – 695005 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 10.

Important Links
Official Notification Click Here
More Details Click Here
Exit mobile version