ഫോറൻസിക് സയൻസ് ലാബിൽ സയന്റിഫിക് ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 16

സംസ്ഥാന പോലീസ് വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സയൻറിഫിക് ഓഫീസർ തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്.
ബയോളജി , കെമിസ്ട്രി , ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവ് വീതമാണുള്ളത്. കരാർ നിയമനമാണ്.
തസ്‌തികയുടെ പേര് : സയൻറിഫിക് ഓഫീസർ
യോഗ്യത : ബോട്ടണി / സുവോളജി/ബയോടെക്നോളജി / മൈക്രോബയോളജി / മോളിക്യുലാർ ബയോളജി / ബയോകെമിസ്ട്രി / ഫോറൻസിക് സയൻസ് / കെമിസ്ട്രി/ഫിസിക്സ് എന്നിവയിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം.
ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡി /എം.ഫിൽ , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം.
പ്രായപരിധി : 21 – 36 വയസ്സ്.
അപേക്ഷകർക്ക് ദൂരക്കാഴ്ച ഇരുകണ്ണിനും 6/6 നെല്ലൻ വീതവും സമീപക്കാഴ്ച 0.5 സ്നെല്ലൻ വീതവുമുണ്ടാകണം.
അസിസ്റ്റൻറ് സർജനിൽ കുറയാത്ത റാങ്കുള്ള മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ടാകും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ operationcell.pol@kerala.gov.in എന്ന ഇ – മെയിലിൽ അയയ്ക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോറവും www.keralapolice.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 16.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |