ഗ്രാഫിക് ഡിസൈനർ ഒഴിവ് : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പരസ്യ (അച്ചടി) വിഭാഗത്തിൽ ഗ്രാഫിക് ഡിസൈനർമാരുടെ താത്കാലിക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
- ഉദ്യോഗാർഥികൾ ബിരുദധാരികളും ഡി.ടി.പി.യിലും ഗ്രാഫിക് ഡിസൈനിങ്ങിലും പ്രാവീണ്യമുള്ളവരുമായിരിക്കണം.
- ഇല്ലസ്ട്രേറ്റർ, ഇൻഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും പ്രവൃത്തിപരിചയ സാക്ഷ്യപത്രവും സഹിതമുള്ള അപേക്ഷ ജൂൺ 30-നുമുമ്പ് prdcomputerroom@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 30