പുരാവസ്തുവകുപ്പിൽ ഓവർസിയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 22

Department Of Archaeology Recruitment 2022 : തിരുവനന്തപുരം ആസ്ഥാനമായുള്ള പുരാവസ്തുവകുപ്പിൽ അഞ്ച് ഒഴിവ്.

കരാർ നിയമനമായിരിക്കും.

തപാൽ വഴി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഓവർസിയർ (സിവിൽ) ഗ്രേഡ് II

തസ്തികയുടെ പേര് : ഓവർസിയർ (സിവിൽ)

പ്രായം : 01-01-2022ൽ 36 വയസ്സിൽ കവിയരുത് (നിയമാനുസൃത വയസ്സിളവ് അനുവദനീയമാണ്).

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെള്ളക്കടലാസിൽ (എ 4 സൈസ്) തയ്യാറാക്കിയ അപേക്ഷയിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തി വിശദമായ ബയോഡേറ്റയും, പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ സമർപ്പിക്കണം.

അപേക്ഷകൾ

ഡയറക്ടർ,
പുരാവസ്തു വകുപ്പധ്യക്ഷ കാര്യാലയം,
സുന്ദരവിലാസം കൊട്ടാരം,
ഫോർട്ട് പി.ഒ.,
തിരുവനന്തപുരം – 695023

എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

അപേക്ഷയുടെ കവറിനുപുറത്ത് ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 22 വൈകിട്ട് 5 മണി.

Important Links
Official Website Click Here
Exit mobile version