ഡൽഹി ഹൈക്കോടതിയിൽ ജുഡീഷ്യൽ സർവീസിൽ 168 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12,20
ഡൽഹി ഹൈക്കോടതി 2022 – ലെ ജുഡീഷ്യൽ സർവീസ് എക്സാമിനേഷനും ഹയർ ജുഡീഷ്യൽ സർവീസ് എക്സാമിനേഷനും വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജുഡീഷ്യൽ സർവീസിൽ 123 ഒഴിവും ഹയർ ജുഡീഷ്യൽ സർവീസിൽ 45 ഒഴിവുമാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.
നിലവിലെ ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും ചേർത്താണിത്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
ഒഴിവുകൾ :
ജുഡീഷ്യൽ സർവീസ് : ആകെ 123 ഒഴിവുകൾ (നിലവിലുള്ളത് -55 , പ്രതീക്ഷിത ഒഴിവുകൾ -68). (ആകെയുള്ള ഒഴിവുകളിൽ 10 എണ്ണം ഭിന്നശേഷിക്കാർക്ക് നീക്കി വെച്ചതാണ്).
ഹയർ ജുഡീഷ്യൽ സർവീസ് : ആകെ 45 ഒഴിവുകൾ (നിലവിലുള്ളത് -43 , പ്രതീക്ഷിത ഒഴിവുകൾ -2).
ആകെയുള്ള ഒഴിവുകളിൽ മൂന്നെണ്ണം ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചതാണ്.
യോഗ്യത :
ജുഡീഷ്യൽ സർവീസ് : ഇന്ത്യയിൽ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നവർക്കും 1961 – ലെ അഡ്വക്കേറ്റ്സ് ആക്ട് പ്രകാരം അഡ്വക്കേറ്റാവുന്നതിന് അർഹത നേടിയവർക്കും അപേക്ഷിക്കാം.
ഹയർ ജുഡീഷ്യൽ സർവീസ് : അഭിഭാഷകരായി തുടർച്ചയായി ഏഴുവർഷത്തെ പ്രാക്ടീസ്.
പ്രായം : ജുഡീഷ്യൽ സർവീസ് : 2022 ജനുവരി 1 – ന് 32 വയസ്സ് കവിയരുത്.
എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെ ഇളവ് ലഭിക്കും.
ഭിന്നശേഷിക്കാർക്ക് ജനറലിന് 10 വർഷം എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് 15 വർഷം എന്നിങ്ങനെയും ഇളവുണ്ട്.
വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
ഹയർ ജുഡീഷ്യൽ സർവീസ് : 2022 ജനുവരി 1 – ന് 35 – നും 45 – നും ഇടയിൽ.
അപേക്ഷാഫീസ് :
ജുഡീഷ്യൽ സർവീസിലേക്കും ഹയർ ജുഡീഷ്യൽ സർവീസിലേക്കും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 200 രൂപയും മറ്റുള്ളവർക്ക് 1000 രൂപയുമാണ് അപേക്ഷാഫീസ്.
ഡെബിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിങ് വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.
പരീക്ഷ :
ജുഡീഷ്യൽ സർവീസിലേക്ക് മാർച്ച് 27 – നും ഹയർ ജുഡീഷ്യൽ സർവീസിലേക്ക് മാർച്ച് 20 – നുമാണ് പ്രിലിമിനറി പരീക്ഷ നടക്കുക. ഒജെക്ടീവ് ടൈപ്പ് പരീക്ഷയിൽ തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
മെയിൻ പരീക്ഷ എഴുത്തുപരീക്ഷയായിരിക്കും.
തുടർന്ന് വൈവ-യും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കണം.
എന്നാൽ ഇത് അയച്ചുകൊടുക്കേണ്ടതില്ല.
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് : www.delhihighcourt.nic.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :
- ജുഡീഷ്യൽ സർവീസിൽ മാർച്ച് 20.
- ഹയർ ജുഡീഷ്യൽ സർവീസിൽ മാർച്ച് 12.
Important Links | |
---|---|
Official Notification & Apply Online : Delhi Judicial Service Examination 2022 | Click Here |
Official Notification & Apply Online : Delhi Higher Judicial Service Examination 2022 | Click Here |
More Details | Click Here |