Data Entry Operator Vacancy in Thrissur Government Medical College
തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പി.ഇ.ഐ.ഡി. സെല്ലിലെ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ആറുമാസത്തേക്കാണ് നിയമനം.
യോഗ്യത:
- പ്ലസ് ടു വിജയം/പി.ഡി.സി. അല്ലെങ്കിൽ തത്തുല്യം.
- അംഗീകൃതസ്ഥാപനങ്ങളിൽനിന്ന് ആറുമാസത്തെ ഡേറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് പാസായിരിക്കണം.
- ഇംഗ്ലീഷ് -മലയാളം ടൈപ്പ് ചെയ്യാനുള്ള കഴിവ്,
- എം.എസ്. എക്സൽ, എം.എസ്. പവർപോയന്റ് എന്നിവയിൽ അടിസ്ഥാനവിവരം,
- ഡേറ്റാ എൻട്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം.
തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് നിയമനം.
ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഇന്റർവ്യൂവിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ മുളംകുന്നത്തുകാവിലുള്ള കാര്യാലയത്തിൽ സെപ്റ്റംബർ 20-ന് രാവിലെ 10 മണിക്ക് ഹാജരാകണം.
ഫോൺ: 0487-2200310, 2200319.
Important Links |
|
---|---|
Official Notification | Click Here |