തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവ്. നിയമ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡേറ്റ എൻട്രി ചെയ്യുന്നതിനും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനും ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.
വിവരങ്ങൾ ചുരുക്കത്തിൽ | |
---|---|
തസ്തിക | ഡാറ്റാ എൻട്രി ഓപ്പറേറ്റർ |
ഒഴിവുകളുടെ എണ്ണം | രേഖപ്പെടുത്തിയിട്ടില്ല |
സ്ഥലം | തൃശൂർ |
ശമ്പളം : 20000 രൂപ
യോഗ്യത : ബിരുദം.അംഗീകൃത ഡേറ്റ എൻട്രി ഓപ്പറേറ്റർ,ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്,മലയാളം) കോഴ്സ് സർട്ടിഫിക്കറ്റ്,പ്രവൃത്തിപരിചയം.
തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിൽ ഫോട്ടോ സഹിതമുള്ള ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം :
സെക്രട്ടറി,ജില്ലാ നിയമ സേവന അതോറിറ്റി,
എ.ഡി.ആർ.ബിൽഡിംഗ്,
അയ്യന്തോൾ പി.ഓ.,
തൃശൂർ
ഫോൺ : 0487 2363779
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 12