പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് കുസാറ്റിൽ അവസരം
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒമ്പത് ഒഴിവുകളുണ്ട്.
എല്ലാം താത്കാലിക നിയമനങ്ങളാണ്.
തസ്‌തികയുടെ പേര് : ഇൻസ്ട്രക്ടർ -കം-കെയർ ടേക്കർ
- ഒഴിവുകളുടെ എണ്ണം : 01
- ഫിസിക്കൽ എജുക്കേഷൻ വകുപ്പിലാണ് ഒഴിവ്.
യോഗ്യത : പത്താം ക്ലാസും രണ്ടുവർഷത്തിൽ കുറയാത്ത ജിംനേഷ്യത്തിലെ പ്രവൃത്തിപരിചയവും.
സ്പോർട്സ് അസോസിയേഷൻ ഹെൽത്ത് ക്ലബ്ബിലെ ഫിറ്റ്നസ് ട്രെയിനർ / അസി.ട്രെയിനർ , കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഹെൽത്ത് സെൻററുകൾ , സർവകലാശാലകൾ / കോളേജ് ഹെൽത്ത് ക്ലബ്ബുകൾ , ജിംനേഷ്യം എന്നിവിടങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
ജിംനേഷ്യം ഉപകരണങ്ങൾ പരിപാലിക്കുന്നതിനോടൊപ്പം അവയുടെ ഇലക്ട്രിക്കൽ റിപ്പയറിങ്ങിലുള്ള അറിവ് അഭിലഷണീയം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 20.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 27.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
തസ്‌തികയുടെ പേര് : അധ്യാപകർ
- ഒഴിവുകളുടെ എണ്ണം : 02
- കെ.എം സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിൽ അസോസിയേറ്റ് പ്രൊഫസർ (മറൈൻ എൻജിനീയറിങ്) , അസിസ്റ്റൻറ് പ്രൊഫസർ (നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ്) എന്നീ തസ്തികകളിൽ ഒഴിവുണ്ട്.
അസോസിയേറ്റ് പ്രൊഫസറുടെ യോഗ്യത : രണ്ടുവർഷം ചീഫ് എൻജിനീയർ സ്ഥാനത്തുൾപ്പെടെ പന്ത്രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ള ബി.ടെക് ഇൻ മറൈൻ / മെക്കാനിക്കൽ എൻജിനീയറിങ്/ നേവൽ ആർക്കിടെക്ചർ.
കൂടാതെ ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി (എം.ഒ.ടി) യോഗ്യത അല്ലെങ്കിൽ മറൈൻ എൻജിനീയറിങ് ലക്ചററായി അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
എം.ടെക് ഇൻ മറൈൻ എൻജിനീയറിങ് അഭികാമ്യം.
അസിസ്റ്റൻറ് പ്രൊഫസറുടെ യോഗ്യത : ബി.ഇ/ ബി.ടെക് / ബി.എസിന് പുറമേ എം.ഇ/എം.ടെക് / എം.എസ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ ഇൻറഗ്രേറ്റഡ് എം.ടെക് /അല്ലെങ്കിൽ തത്തുല്യ ബിരുദം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 25.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
തസ്‌തികയുടെ പേര് : ഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 05
യോഗ്യത : പത്താം ക്ലാസ് , ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും , ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ്ങിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
- ശമ്പളം : 19,280 രൂപ.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 11.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ)
- ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം , സർക്കാർ സ്ഥാപനങ്ങളിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 60 വയസ്സ്.
- ശമ്പളം : 43,375 രൂപ.
അപേക്ഷാഫീസ് : 700 രൂപ.
എസ്.സി , എസ്.ടി വിഭാഗങ്ങളിലുള്ളവർക്ക് 140 രൂപ.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 25.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 01.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cusat.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിച്ച ശേഷം അപ്ലോഡ് ചെയ്ത അപേക്ഷയും വയസ്സ് , വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം , കമ്യൂണിറ്റി തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ , ഫീസ് രസീത് എന്നിവ സഹിതം
രജിസ്ട്രാർ ,
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ,
കൊച്ചി -682022
എന്ന വിലാസത്തിൽ അയക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cusat.ac.in എന്ന വെബ്സൈറ്റ് കാണുക.