കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റൻറ് ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 18
![](https://www.jobsinmalayalam.com/wp-content/uploads/2020/06/CUSAT-780x470.jpg)
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് III ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തെക്കാണ് നിയമനം.
Job Summary | |
---|---|
Post Name | Technical Assistant Grade III |
No.of Vacancies | 01 |
Educational Qualification & Experience |
|
Salary | Rs.38,430/- |
Age Limit | Maximum 60 Years |
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്
- യോഗ്യത : 55 % മാർക്കോടെ മെക്കാനിക്കൽ / കംപ്യൂട്ടർ സയൻസിൽ ബി.ടെക് , അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസിലോ തത്തുല്യ വിഷയത്തിലോ ഉള്ള ബിരുദാനന്തര ബിരുദം , കൂടാതെ സർവകലാശാലാ വകുപ്പുകൾ / എൻജിനീയറിങ് കോളേജ് ഇവയിൽ കാഡ്/കാം ലാബുകളിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- ശമ്പളം : 38,430 രൂപ.
അപേക്ഷാഫീസ് : 700 രൂപ (ജനറൽ / ഒ.ബി.സി) ,എസ്.സി/ എസ്.ടി : 140 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.cusat.ac.in വഴി അപേക്ഷിക്കാം.
അപ്ലോഡ് ചെയ്ത അപേക്ഷയുടെ പകർപ്പ് വയസ്സ് , ജാതി , വിദ്യാഭ്യാസയോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും ഫീസ് രസീതിന്റെയും പകർപ്പുകൾ സഹിതം
“ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് III ഇൻ ദ സ്കൂൾ ഓഫ് എൻജിനീയറിങ് ഓൺ കോൺ ട്രാക്റ്റ് ബേസിസ് ” എന്ന് രേഖപ്പെടുത്തിയ കവറിൽ
രജിസ്ട്രാർ,
അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്,
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല,
കൊച്ചി – 682022
എന്ന വിലാസത്തിൽ അയക്കണം.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 18.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 26.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |