കൊച്ചിൻ ഷിപ്പ്യാർഡിൽ 74 എൻജിനീയർ /അസിസ്റ്റന്റ് / അധ്യാപകർ ഒഴിവുകൾ
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ , കമ്മിഷനിങ് അസിസ്റ്റൻറ് , ഫാക്കൽറ്റി ഇൻസ്ട്രക്ടർ തസ്തികകളിലായി 74 ഒഴിവുകൾ.
കരാർ നിയമനമാണ്.
എൻജിനീയർ , അസിസ്റ്റൻറ് ഒഴിവുകളിലേക്ക് മുൻ നാവികസേന ഉദ്യോഗസ്ഥർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.
മെക്കാനിക്കൽ , ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ & നാവിഗേഷൻ & കൺട്രോൾ , ഇലക്ട്രോണിക്സി ഇൻസ്ട്രമെൻറഷൻ എന്നീ വിഭാഗങ്ങളിലാണ് അസിസ്റ്റൻറ് , എൻജിനീയർ ഒഴിവുകൾ.
മറൈൻ എൻജിനീയറിങ് ട്രെയിനിങ് , ഫയർ ഫൈറ്റിങ് വിഭാഗത്തിലാണ് ഫാക്കൽറ്റി , ഇൻസ്ട്രക്ടർ ഒഴിവ്.
സെപ്റ്റംബർ 28 , 29 , 30 തീയതികളിൽ കൊച്ചിൻ ഷിപ്പ് യാർഡ് കേന്ദ്രത്തിൽവെച്ച് നടക്കുന്ന അഭിമുഖത്തിലൂടെയാകും തിരഞ്ഞെടുപ്പ്.
www.cochinshipyard.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച് യോഗ്യതാ രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വേണം അഭിമുഖത്തിനെത്താൻ.
48 മണിക്കൂറിനകമെടുത്ത കോവിഡ് -19 പരിശോധനാഫലമോ വാക്സിൻ സർട്ടിഫിക്കറ്റോ കൈയിൽ കരുതണം.
കൈവശം കരുതേണ്ട രേഖകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification for Faculty/ Instructor | Click Here |
Official Notification for Commissioning Engineer/Commissioning Assistant | Click Here |
More Details | Click Here |