കൊച്ചിൻ ഷിപ്പ്യാഡിൽ ജനറൽ വർക്കർ (കാൻറീൻ) തസ്തികയിൽ 17 ഒഴിവുകളുണ്ട്.
മൂന്നുവർഷത്തെ കരാർ നിയമനമാണ്.
ഒഴിവുകൾ :
- ജനറൽ – 8 , ഇ.ഡബ്ലൂ.എസ് – 2 , ഒ.ബി.സി – 5 , എസ്.സി – 2.
യോഗ്യത :
- ഏഴാം ക്ലാസ് , 250 ജോലിക്കാരെങ്കിലുമുള്ള ഫാക്ടറി കാൻറീനിലോ ത്രീസ്റ്റാർ ഹോട്ടലിലോ ലൈസൻസുള്ള കാറ്ററിങ് സർവീസ് ഏജൻസിയിലോ ഭക്ഷണം തയ്യാറാക്കിയോ വിളമ്പിയോ ഉള്ള മൂന്നുവർഷത്തെ പരിചയം.
- ഫുഡ് പ്രൊഡക്ഷൻ / ഫുഡ് ആൻഡ് ബിവറേജസ് സർവീസിൽ ഒരുവർഷത്തെ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് / കാറ്ററിങ് ആൻഡ് റസ്റ്റോറൻറ് മാനേജ്മെൻറിൽ രണ്ടുവർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ് അഭിലഷണീയം.
- പ്രായപരിധി : 30 വയസ്സ്.
ഒ.ബി.സിക്കാർക്ക് മൂന്നുവർഷത്തെയും എസ്.സി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും
ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും വയസ്സിളവുണ്ട്. വിമുക്തഭടൻമാർക്കും സർവീസ്
കാലയളവനുസരിച്ച് വയസ്സിളവിന് അർഹതയുണ്ട്.
- ശമ്പളം : ആദ്യ വർഷം – 17300 രൂപ , രണ്ടാം വർഷം – 17900 രൂപ , മൂന്നാം വർഷം – 18400 രൂപ.
അധികസമയത്തെ ജോലിക്ക് പ്രത്യേക വേതനവും ലഭിക്കും.
www.cochinshipyard.com/Career എന്ന ലിങ്കിൽനിന്ന് അപേക്ഷാ ഫോറം ലഭിക്കും.
ഇത് പൂരിപ്പിച്ച് ആവശ്യമായി രേഖകളുടെ അസലും കോപ്പികളും സഹിതം സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ തേവര ഗേറ്റിലെ കൊച്ചിൻഷിപ്പ്യാഡ് റിക്രിയേഷൻ ക്ലബ്ബിലെത്തണം.
എഴുത്തുപരീക്ഷയും പ്രായോഗികതാ പരീക്ഷയുമുണ്ടാകും.
യോഗ്യത , ഹാജരാക്കേണ്ട രേഖകളുടെ വിശദവിവരങ്ങൾ തുടങ്ങിയവ www.cochinshipyard.com എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.
അഭിമുഖ തീയതി : സെപ്റ്റംബർ 04.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |