സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച് സെന്ററിൽ 12 ഒഴിവ്
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 31
ചെന്നൈയിലുള്ള സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച് സെന്ററിൽ വിവിധ തസ്തികകളിലായി 12 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
- ടെക്‌നിഷ്യൻ – 7,
- ടെക്‌നിക്കൽ അസിസ്റ്റന്റ് – 4 ,
- ഹിന്ദി ഓഫീസർ – 1 എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളും.
പരസ്യ വിജ്ഞാപന നമ്പറുകൾ SE-3/2021,SE-2/2021 പ്രകാരമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
സ്ഥിരം നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 7
യോഗ്യത :
- പത്താം ക്ലാസും സി.എ.ഡി.സി.എ.എം. ഓപ്പറേറ്റർ കം പ്രോഗ്രാമർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെൻസ് മെക്കാനിക്/ടർണർ/മെക്കാനിക്/ഇലക്ട്രോണിക് മെക്കാനിക്/ഇൻഫർമേഷൻ ടെക്നോളജി മെക്കാനിക്/ മെഷീൻ ടൂൾ മെയിൻറനൻസ്/ഇൻസ്ട്രുമെന്റ് മെക്കാനിക്/ഫിറ്റർ സ്ട്രക്ചറൽ ട്രേഡിൽ ഐ.ടി.ഐ.സർട്ടിഫിക്കറ്റ്.
- രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി : 28 വയസ്
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 4
യോഗ്യത :
- മെക്കാനിക്കൽ/കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ.
- രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
- ഒരു ഒഴിവിലേക്ക് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ബിരുദമാണ് യോഗ്യത.
തസ്തികയുടെ പേര് : ഹിന്ദി ഓഫീസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച ഹിന്ദി ബിരുദാനന്തര ബിരുദധാരികൾ, അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച ഇംഗ്ലീഷ് ബിരുദാനന്തരബിരുദധാരികൾ അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി,ഇംഗ്ലീഷ് വിഷയമായി പഠിച്ചശേഷം ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവർ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർ.
പ്രായപരിധി : 35 വയസ്സ്.
500 രൂപയാണ് അപേക്ഷാ ഫീസ്.
ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്
എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി.,സ്ത്രീകൾ,സി.എസ്.ഐ.ആർ. ജീവനക്കാർ എന്നിവരെ അപേക്ഷ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിച്ചശേഷം അപേക്ഷയുടെ പ്രിൻറ് ഔട്ട് എടുത്ത് അനുബന്ധ രേഖകൾ സഹിതം,
The Controller of Administration,
CSIR-Structural Engineering Research Centre,
CSIR Campus,Post Bag No.8287,
CSIR – Road, Taramani, Chennai – 600 113
എന്ന വിലാസത്തിലേക്ക് തപാലിൽ അയക്കണം
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.serc.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 31
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 11
Important Links | |
---|---|
Official Notification : Recruitment to the posts of Technician(1)-Adv.No,SE-3/2021 | Click Here |
Apply Online : Recruitment to the posts of Technician(1)-Adv.No,SE-3/2021 | Click Here |
Official Notification : Recruitment to the posts of Hindi Officer & Technical Assistant-Adv.No,SE-2/2021 | Click Here |
Apply Online : Recruitment to the posts of Hindi Officer & Technical Assistant-Adv.No,SE-2/2021 | Click Here |
More Details | Click Here |