ബൊട്ടാണിക്കൽ ഗാർഡനിൽ 10 അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 30
കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിൽ ഉത്തർപ്രദേശിലെ ലക് നൗവിലുള്ള നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ ജൂനിയർ സെക്രട്ടേറിയൽ അസിസ്റ്റൻറിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ വിഭാഗങ്ങളിലായി 10 ഒഴിവുണ്ട്.
- ജനറൽ-5,
- ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്-3,
- സ്റ്റോർ ആൻഡ് പർച്ചേസ്-2 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലേയും ഒഴിവുകൾ.
യോഗ്യത :
- പ്ലസ് ടു/ പന്ത്രണ്ടാം ക്ലാസ്സ് തത്തുല്യം,
- കംപ്യൂട്ടർ പരിജ്ഞാനം,
- കംപ്യൂട്ടറിൽ ഇംഗ്ലീഷ്, ഹിന്ദി ടൈപ്പിങ് സ്പീഡ്: മിനുട്ടിൽ 35/30 വാക്ക്.
പ്രായപരിധി : 28 വയസ്സ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
ശമ്പള സ്കെയിൽ : 19,900 രൂപ മുതൽ 63,200 രൂപ വരെ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷഫോം പൂരിപ്പിച്ച ശേഷം തപാലിൽ (സ്പീഡ് പോസ്റ്റ്/രജിസ്ട്രേഡ് പോസ്റ്റ്) അയയ്ക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
Controller of Administration,
CSIR-NBRI,
Rana Pratap Marg,
Lucknow – 226001
അപേക്ഷ കവറിനു പുറത്ത് “Application for the post of………………., Post code .………, Advt. No……………………”. എന്ന് രേഖപ്പെടുത്തിയിരിക്കണം.
വിശദ വിവരങ്ങൾക്ക് www.nbri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 30.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Info/Official Website | Click Here |