റാഞ്ചി CIMFR : 76 പ്രോജക്ട് അസിസ്റ്റന്റ്/അസോസിയേറ്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 16

കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിൽ റാഞ്ചിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചിൽ (സി.ഐ.എം.എഫ്.ആർ) പ്രോജക്ട് അസിസ്റ്റൻറിൻെറ 50 ഒഴിവിലേക്കും പ്രോജക്ട് അസോസിയേറ്റിൻെറ 26 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.

വ്യത്യസ്ത പ്രായമുകളിലേക്കുള്ള താത്കാലിക നിയമനമാണ്.

വിജ്ഞാപന നമ്പർ : PA/010221/RU/R&A – II.

പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് കെമിസ്ട്രി / ജിയോളജി ഉൾപ്പെട്ട ബി.എസ്.സിക്കാർക്കും പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ കെമിസ്ട്രി /അപ്ലൈഡ് കെമിസ്ടി / ജിയോളജി / അപ്ലൈഡ് ജിയോളജിയിൽ ബിരുദാനന്തബിരുദമോ കംപ്യൂട്ടർ സയൻസിൽ ബി.എ / ബി.ടെക് / എം.സി.എ യോഗ്യതയോ ഉള്ളവർക്കുമാണ് അവസരം.

റാഞ്ചിയിലെ സി.ഐ.എം.എഫ് ആറിൽ നടത്തുന്ന അഭിമുഖം വഴിയാവും തിരഞ്ഞെടുപ്പ് വിശദവിവരങ്ങളും അപേക്ഷാഫോമിനും www.cimfr.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 16.

Important Links
Official Notification Click Here
More Details Click Here
Exit mobile version