സി.എഫ്.ആർ.ഡിയിൽ സീനിയർ അനലിസ്റ്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14.

പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറിന്റെ (സി.എഫ്.ആർ.ഡി.) കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിട്ടറിങ് ലബോറട്ടറിയുടെ കെമിക്കൽ വിഭാഗത്തിലേക്ക് സീനിയർ അനലിസ്റ്റിന്റെ ഒഴിവ്.

Job Summary
Organization Council for Food Research and Development (CFRD)
Post Name Senior Analyst
No of Vacancies 01
Qualification Masters Degree in Chemistry/ Bio Chemistry with at least 50% mark
Experience Three years experience in Food analysis using modern instruments
in reputed Laboratory (NABL Accredited Laboratory preferred)
Remuneration Rs.25000/- (Consolidated pay)
Official Website www.supplycokerala.com

കരാർ നിയമനമാണ്.

ശമ്പളം : 25,000 രൂപ.

യോഗ്യത : 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ കെമിസ്ട്രി, ബയോ കെമിസ്ട്രി വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയിൽ അനലിസ്റ്റായി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും (NABL അക്രഡിറ്റേഷനുള്ള ലാബിലെ പ്രവൃത്തി പരിചയം അഭികാമ്യം.)

അപേക്ഷാഫീസ്


” The Chief Executive Officer, CFRD ” എന്ന പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയി ഫീസടയ്ക്കാം

SC/ST വിഭാഗത്തിന് 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ

The Director, CFRD,
Perinjottakkal PO, Konni,
Pathanamthitta,
Kerala, Pin 689692 എന്ന വിലാസത്തിലേക്ക് ജൂലായ് 14-നകം ലഭിക്കത്തകവിധം അയക്കണം.

അപേക്ഷാകവറിനു പുറത്ത് “Application for the post of Senior Analyst” എന്ന് രേഖപെടുത്തിയിരിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.supplycokerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ : 0468-2241144.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 14.

(21.01.2021 ലെ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.)

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version