കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ടെക്നിഷ്യൻ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 21
Computer Hardware Maintenance Technician Job Vacancy In Kerala Legislative Assembly (കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ടെക്നിഷ്യൻ ഒഴിവ് )
കേരള നിയമസഭാ സെക്രട്ടേറിയറ്റിൽ ജോലി നേടാം : നിയമസഭാ സെക്രട്ടേറിയറ്റിലെ വിവരസാങ്കേതികവിദ്യാ വിഭാഗത്തിലേക്ക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ടെക്നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സെെറ്റിലെ (www.niyamasabha.org) ലിങ്ക് മുഖേന ഓണ്‍ലെെനായി മാത്രം അപേക്ഷിക്കേണ്ടതാണ്. ഓണ്‍ലെെന്‍ മുഖേന അല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 21 (21.09.2023)
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് ടെക്നീഷ്യന്‍
- ഒഴിവുകളുടെ എണ്ണം : 1 (ഒന്ന്)
- യോഗ്യത : അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള കമ്പ്യൂട്ടര്‍ സയന്‍സ് / ഐ.ടി. / ഇലക്ട്രോണിക്സ് ഇവയില്‍ ഏതിലെങ്കിലും ഒന്നിലുളള ബി.എസ്.സി. ബിരുദം അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡില്‍ നിന്നുളള കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് മൂന്ന് വര്‍ഷ ഡിപ്ലോമ.
- അഭികാമ്യ യോഗ്യത : ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം
- പ്രായം : 01.08.2023 -ന് 45 വയസ് കഴിയരുത്
- കാലാവധി : നിയമന തീയതി മുതല്‍ ഒരു വര്‍ഷത്തെ കാലയളവില്‍ ആയിരിക്കും നിയമനം.
- വേതനം : പ്രതിമാസം സമാഹൃത വേതനം : ₹40,000/-
നിയമന രീതി : അപേക്ഷകരില്‍ നിന്നും എഴുത്തുപരീക്ഷ / അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷയില്‍ അവകാശപ്പെട്ടിട്ടുളള യോഗ്യതയും പ്രവര്‍ത്തിപരിചയവും, ജനന തീയതിയും തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.
ഇതുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ ഇ-മെയില്‍ വഴി മാത്രമായിരിക്കും.
മേല്‍ സൂചിപ്പിച്ച തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം അന്തിമമായിരിക്കും.
വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.niyamasabha.org സന്ദർശിക്കുക
Important Links |
|
---|---|
Official Notification & Apply Online | Click Here |