തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ കംപ്യൂട്ടർ എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.
ഒരു വർഷത്തേക്കാണ് നിയമനം.
ഒരു ഒഴിവാണുള്ളത്.
യോഗ്യത : കംപ്യൂട്ടർ സയൻസ് ബി.ടെക് അല്ലെങ്കിൽ എം.ടെക്.
ശമ്പളം : 45,000 രൂപ.
ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ അപേക്ഷ നൽകണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 7-ന് വൈകീട്ട് മൂന്ന്.