കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റൻറ്/സ്റ്റോർ കീപ്പർ ഒഴിവ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

യോഗ്യത : 55 % മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ മറൈൻ ജിയോളജിയിൽ ബിരുദാനന്തര ബിരുദവും ലബോറട്ടറിയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും.

വിശദവിവരങ്ങൾ www.cusat.ac.in എന്ന വെബ്സൈറ്റിലുണ്ട്.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 5

അപേക്ഷയുടെ പകർപ്പ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 12.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ സ്റ്റോർ കീപ്പർ ഗ്രേഡ് III തസ്തികയിൽ ഒഴിവുണ്ട്.

ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത : 60 ശതമാനം മാർക്കോടെ എം.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ശമ്പളം : 26,500 രൂപ.

അപേക്ഷാഫീസ് : ജനറൽ വിഭാഗത്തിന് 700 രൂപയും എസ്.സി/ എസ്.ടി.വിഭാഗത്തിന് 140 രൂപയും.

വിശദവിവരങ്ങൾ www.cusat.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ ഓൺലൈനായി നൽകണം.

അതിനുശേഷം അപേക്ഷയുടെ പ്രിൻറൗട്ടും വയസ്സ് , വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം , ജാതി തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ഫീസടച്ച രസീത് സഹിതം

രജിസ്‌ട്രാർ,
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ,
കൊച്ചി- 682022

എന്ന വിലാസത്തിൽ അയയ്ക്കണം.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 08.

തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version