Latest UpdatesEngineering JobsGovernment JobsJob NotificationsKerala Govt Jobs
കൊച്ചിൻ ഷിപ്പ്‌യാഡ് ലിമിറ്റഡിൽ 11 മാനേജർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30

കൊച്ചിൻ ഷിപ്പ്‌യാഡിൻെറ സഹസ്ഥാപനമായ കൊൽക്കത്തയിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാഡ് ലിമിറ്റഡിൽ 11 മാനേജർ ഒഴിവ്.
പരസ്യവിജ്ഞാപന നമ്പർ : HCSL/PROJ/HR/01/18-19 Vol – III.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ജനറൽ മാനേജർ (ഷിപ് ബിൽഡിങ് ആൻഡ് ഷിപ് റിപ്പെയർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ /നേവൽ ആർക്കിടെക്ടചർ /മറൈൻ എൻജിനീയറിങ് ബിരുദം.
- കംപ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനം അഭിലഷണീയം.
- 15 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 50 വയസ്സ്.
തസ്‌തികയുടെ പേര് : മാനേജർ (മെക്കാനിക്കൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
- കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
- ഒമ്പതുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
തസ്‌തികയുടെ പേര് : മാനേജർ (മെറ്റീരിയൽസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എൻജിനീയറിങ് ബിരുദം.
- ബിസിനസ് മാനേജ്മെൻറ് ബിരുദാനന്തരബിരുദം അഭിലഷണീയം.
- 9 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
തസ്‌തികയുടെ പേര് : മാനേജർ (നേവൽ ആർക്കിടെക്ചർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : നേവൽ ആർക്കിടെക്ചർ ബിരുദം.
- അല്ലെങ്കിൽ മെക്കാനിക്കൽ / മറൈൻ / സിവിൽ എൻ ജിനീയറിങ് ബിരുദവും ഷിപ് കൺസ്ട്രക്ഷൻ / നേവൽ ആർക്കിടെക്ചർ ഡിപ്ലോമ.
- കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
- ഒമ്പതുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ
- ഒഴിവുകളുടെ എണ്ണം : 06 (മെറ്റീരിയൽസ് -01 , മെക്കാനിക്കൽ -02 , ഇലക്ട്രോണിക്സ് -01 , ക്വാ ളിറ്റി കൺട്രോൾ -01 , കമ്പനി സെക്രട്ടറി -01)
- യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ /ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രുമെൻറഷൻ എൻജിനീയറിങ് ബിരുദമാണ്.
- മെക്കാനിക്കൽ , ഇലക്ട്രോണിക്സ് , ക്വാളിറ്റി കൺട്രോൾ എന്നീ തസ്തികയുടെ യോഗ്യത.
- മെറ്റീരിയൽ തസ്തികയിൽ ഏതെങ്കിലും വിഷയത്തിലെ എൻജിനീയറിങ് ബിരുദമാണ് യോഗ്യത.
- കമ്പനി സെക്രട്ടറി തസ്തികയിൽ ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് അസോസിയേറ്റ് മെമ്പർഷിപ്പും ഉണ്ടായിരിക്കണം.
- ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (ഇലക്ട്രിക്കൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.
- കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
- മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.cochinshipyard.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |