കൊച്ചിൻ ഷിപ്പ്യാഡിൽ 62 ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15

കൊച്ചിൻ ഷിപ്പ്യാഡിൽ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി തസ്തികയിൽ 62 ഒഴിവുകളുണ്ട്.
രണ്ടു വർഷത്തെ പരിശീലനമാണ്.
പരിശീലനത്തിനുശേഷം ഒരു വർഷത്തെ കരാർ നിയമനത്തിന് സാധ്യതയുണ്ട്.
ഒഴിവുകൾ :
ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി (മെക്കാനിക്കൽ) – 48
- ജനറൽ-22 ,
- ഒ.ബി.സി-11 ,
- ഇ.ഡബ്ലൂ.എസ്-04 ,
- എസ്.സി-10 ,
- എസ്.ടി-01
ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി (ഇലക്ട്രിക്കൽ)-14
- ജനറൽ-07 ,
- ഒ.ബി.സി-03 ,
- ഇ.ഡബ്ലൂ.എസ്-01 ,
- എസ്.സി-01 ,
- എസ്.ടി-02
മെക്കാനിക്കൽ വിഭാഗത്തിൽ മൂന്നും ഇലക്ട്രിക്കലിൽ രണ്ടും ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചതാണ്.
യോഗ്യത :
എസ്.എസ്.എൽ.സി , സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷനിൽ നിന്നുള്ള മെക്കാനിക്കൽ / ഇലക്ട്രിക്കൽ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ , ഡ്രാഫ്റ്റ്സ്മാൻഷിപ്പിലുള്ള കഴിവ് , CAD- ലുള്ള പരിചയം.
ഡിപ്ലോമയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം.
പ്രായപരിധി :
2021 ജനുവരി 15 – ന് പരമാവധി 25 വയസ്സ്.
എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തയും വയസ്സിളവുണ്ട്.
സ്റ്റൈപെൻഡ് : ആദ്യവർഷം 12,600 രൂപയും രണ്ടാം വർഷം 13,800 രൂപയും.
അധിക ജോലിക്ക് മാസം 4450 വരെ അധിക വേതനം ലഭിക്കും.
തിരഞ്ഞെടുപ്പ് :
50 മാർക്കിൻെറ ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷയുടെയും 30 മാർക്കിൻെറ ഓട്ടോകാഡിലുള്ള പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഒന്നാംഘട്ടത്തിൽ ഓരോ ചോദ്യത്തിനും ഓരോ മാർക്കാണ് ലഭിക്കുക.
ജനറൽ നോളജ് , ജനറൽ ഇംഗ്ലീഷ് , റീസണിങ് , ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയ്ക്ക് അഞ്ച് വീതവും പാനവിഷയത്തെ അധികരിച്ച് 30 ചോദ്യങ്ങളുമുണ്ടാകും.
പരീക്ഷാസമയം 60 മിനിറ്റ്.
രണ്ടാം ഘട്ടത്തിൽ പ്രായോഗിക പരീക്ഷയാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾ www.cochinshipyard.com എന്ന വെബ്സൈറ്റിലുണ്ട്.
ആദ്യം രജിസ്റ്റർ ചെയ്തതിനുശേഷം ഈ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ഒന്നിലേറെ തവണ അപേക്ഷിക്കരുത്.
അപേക്ഷാഫീസ് : 300 രൂപ (ബാങ്ക് നിരക്ക് അധികമായുണ്ടാകും).
ഫീസ് ഓൺലൈനായി അടയ്ക്കാം.
എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |