കൊച്ചിൻ ഷിപ്പ്യാഡിൽ 62 സൂപ്പർവൈസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20
കൊച്ചിൻ ഷിപ്പ്യാഡിൽ വൈസറി കേഡറിലുള്ള 62 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
- അസിസ്റ്റന്റ് എൻജിനീയർ ,
- അക്കണ്ടന്റ് ,
- അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ,
- അസിസ്റ്റന്റ് എൻജിനീയർ (ഐ.ടി) എന്നീ തസ്തികകളിലാണ് അവസരം.
സ്ഥിരനിയമനമാണ്.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ -56 :
- ഇലക്ട്രിക്കൽ -3 ,
- ഇലക്ട്രോണിക്സ് -1 ,
- ഇൻസ്ട്രുമെന്റേഷൻ – 2,
- വെൽഡിങ് -20 ,
- സ്ട്രക്ചറൽ -10 ,
- പൈപ്പ് -15 ,
- എൻജിനീയറിങ് -3 ,
- ഇലക്ട്രിക്കൽ ട്രെയിൻസ് -2
യോഗ്യത :
ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമയും സൂപ്പർവൈസറി കേഡറിലുള്ള രണ്ടുവർഷം ഉൾപ്പെടെ ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും.
അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ (എൻ.ടി.സി) സർട്ടിഫിക്കറ്റ് , എൻ.എ.സിയും 22 വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ (പെയിന്റിങ്)
- ഒഴിവുകളുടെ എണ്ണം : 02
- കെമിസ്ട്രിയിൽ യോഗ്യത /ബിരുദം ഏതെങ്കിലും വിഷയത്തിൽ ത്രിവത്സര ഡിപ്ലോമ , എൻ.എ.സി.ഇ / എഫ്.ആർ.ഒ.എസ്.ഐ.ഒ. ലെവൽ 1 ഇൻസ്പെക്ടർ യോഗ്യതയും ഏഴ് വർഷത്തെ പരിചയവും.
- അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ (എൻ.ടി.സി) സർട്ടിഫിക്കറ്റ് , എൻ.എ.സിയും 22 വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : അക്കൗണ്ടന്റ്
- ഒഴിവുകളുടെ എണ്ണം : 02
- ബിരുദവും എം കോമും സൂപ്പർവൈസറി കേഡറിലെ രണ്ട് വർഷം ഉൾപ്പെടെ ഏഴ് വർഷത്തെ പ്രവൃത്തിപരിചയം.
- അല്ലെങ്കിൽ ബിരുദവും സി.എ / സി.എം.എ. സൂപ്പർവൈസറി ഇന്റർമീഡിയറ്റും കേഡറിലെ രണ്ടുവർഷം ഉൾപ്പെടെ 5 വർഷത്തെ പ്രവൃ ത്തിപരിചയവും.
തസ്തികയുടെ പേര് : അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- 60 ശതമാനം മാർക്കോടെ നേടിയ ത്രിവത്സര ഡിപ്ലോമ / ബിരുദം , സൂപ്പർവൈസറി കേഡറിലുള്ള രണ്ടുവർഷം ഉൾപ്പെടെ ഏഴ് വർഷത്തെ പ്ര വൃത്തിപരിചയവും.
തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ (ഐ.ടി)
- ഒഴിവുകളുടെ എണ്ണം : 01
- 60 ശതമാനം മാർക്കോടെ നേടിയ ത്രിവത്സര ഡിപ്ലോമ / ബിരുദം , സൂപ്പർവൈസറി കേഡറിലുള്ള രണ്ടുവർഷം ഉൾപ്പെടെ ഏഴ് വർഷത്തെ പ്ര വൃത്തിപരിചയവും.
പ്രായം : 2021 ഡിസംബർ – 20 – ന് 45 വയസ്സ് കവിയരുത്.
സംവരണ ഒഴിവുകളിൽ എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്ന് വർഷം വരെയും ഇളവ് ലഭിക്കും.
ഫീസ് : 400 രൂപ.
എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് ബാധകമല്ല.
ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cochinshipyard.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |