കൊച്ചിൻ ഷിപ്പ്യാഡിൽ 20 ഒഴിവ്.
കൊച്ചിൻ ഷിപ്പ്യാഡിലും കൊൽക്കത്തയിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്യാഡിലുമായാണ് അവസരം.
കൊച്ചിൻ ഷിപ്പ്യാഡിൽ സ്ഥിരനിയമനമാണ്.
മറ്റുള്ളവ കരാർ നിയമനമായിരിക്കും.
പരസ്യവിജ്ഞാപനനമ്പർ : P&A /2 (271)/2020 Vol II , HCSL/PROJ/HR/02/19-20 Vol-II (B) , HCSL/PROJ/HR/02 /19-20 Vol II (A).
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
കൊച്ചിൻ ഷിപ്പ്യാഡ് :
തസ്തികയുടെ പേര് : സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ)
- ഒഴിവുകളുടെ എണ്ണം : 05
- ജനറൽ -03 ,
- ഒ.ബി.സി-01 ,
- എസ്.സി-01
- യോഗ്യത : പത്താം ക്ലാസും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും.
- രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ)
- ഒഴിവുകളുടെ എണ്ണം : 04
- ജനറൽ -03 ,
- ഒ.ബി.സി-01
- യോഗ്യത : പത്താംക്ലാസും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രോണിക്സ്)
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
- യോഗ്യത : പത്താം ക്ലാസും ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ /ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻറഷൻ എൻജിനീയറിങ് ഡിപ്ലോമ.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് (സേഫ്റ്റി)
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
- യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ ഡിപ്ലോമയും ഒരുവർഷത്തെ ഇൻഡസ്ട്രിയൽ സേഫ്റ്റി ഡിപ്ലോമയും.
- നാലുവർഷത്തെ പ്രവൃത്തിപരിചയം.
ഹുഗ്ലി കൊച്ചിൻ ഷിപ്പ്യാഡ് :
തസ്തികയുടെ പേര് : പ്രോജക്ട് ഓഫീസർ (മെക്കാനിക്കൽ)
- ഒഴിവുകളുടെ എണ്ണം : 06
- ജനറൽ -05 ,
- ഒ.ബി. സി-01
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
- രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : പ്രോജക്ട് ഓഫീസർ (ഇലക്ട്രോണിക്സ്)
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
- യോഗ്യത : ഇലക്ട്രോണിക്സ് , ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ബിരുദം.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
- യോഗ്യത : എം.ബി.ബി.എസ് ബിരുദം അല്ലെങ്കിൽ തത്തുല്യം.
- സ്റ്റേറ്റ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
- ഒരുവർഷത്ത പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ചീഫ് ഫിനാൻഷ്യൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
- യോഗ്യത : ബിരുദവും ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ ഫൈനൽ പരീക്ഷ പാസായിരിക്കണം.
- 20 വർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാ ഫീസുണ്ട്.
ഹൂഗ്ലി ഷിപ്പ്യാഡിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.
കൊച്ചിൻ ഷിപ്പ്യാഡിലെ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 06.
Important Links | |
---|---|
Official Notification for CSL | Click Here |
Official Notification for HCSL | Click Here |
More Details | Click Here |