കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് ഫിഷറീസ് , ആനിമൽ ഹസ്ബൻഡറി ആൻഡ് ഡയറിയിങ്ങിന് കീഴിലെ ഫിഷറി സർവേ ഓഫ് ഇന്ത്യയുടെ കൊച്ചി സോണൽ ബേസിൽ രണ്ട് ഒഴിവ്.
സ്ഥിരം നിയമനമായിരിക്കും.
തപാൽ വഴി അപേക്ഷിക്കണം.
- ജനറൽ സർവീസ് ,
- ഗ്രൂപ്പ് സി ,
- നോൺ മിനിസ്റ്റീരിയൽ തസ്തികയിലേക്കാണ് നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സ്ലിപ് വേ വർക്കർ ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
സ്ലിപ് വേ / ഡ്രൈ ഡോക്/ ഷിപ് യാഡ് എന്നിവിടങ്ങളിൽ എവിടെയെങ്കിലും ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം. - മറൈൻ വർക്ഷോപ്പിൽ ക്ലീനിങ് , ചിപ്പിങ് , വെസൽസ് പെയിൻറിങ് എന്നിവയിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
- പ്രായം : 18-25 വയസ്സ്.
തസ്തികയുടെ പേര് : കാർപെൻറർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം.
- കാർപെൻററി ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.
- പ്രായപരിധി : 30 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി
The Zonal Director ,
Cochin Base of Fishery Survey of India ,
Kochangadi , Kochi – 682005
എന്ന വിലാസത്തിലേക്ക് അയക്കുക.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.fsi.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 23.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |