കോസ്റ്റ്ഗാർഡിൽ 25 ഓഫീസർ

ഇന്ത്യൻ കോസ്റ്റ്ഗാർഡ് ജനറൽ ഡ്യൂട്ടി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് കമാൻഡൻറ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ തസ്തികയാണിത്.

സംവരണവിഭാഗക്കാർക്ക് മാത്രമായുള്ള സ്പെഷ്യൽ റിക്രൂട്ട്മെൻറാണിത്.

എസ്.സി.- 13, എസ്.ടി.- 12 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 75,000 രൂപയ്ക്കടുത്ത് ശമ്പളം ലഭിക്കും.

ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

മുംബൈ,കൊൽക്കത്ത, ചെന്നൈ, നോയ്ഡ എന്നിവിടങ്ങളിൽവെച്ച് മാർച്ച് ആദ്യവാരം പ്രാഥമിക തിരഞ്ഞെടുപ്പ് നടക്കും.

പുരുഷൻമാർക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

യോഗ്യത


 

പ്രായം : 01-07-1990 നും 30-061999നും ഇടയിൽ ജനിച്ചവർക്കാണ്അപേക്ഷിക്കാനാവുക (രണ്ട് തീയതികളും ഉൾപ്പെടെ).

 

അപേക്ഷിക്കേണ്ട വിധം : www.joinindiancoastguard.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം വായിച്ചുമനസ്സിലാക്കിയശേഷം ഫെബ്രുവരി 9 മുതൽ ഇതേ വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.

 

ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട്സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം.

ഓൺലൈൻ അപേക്ഷാനടപടികൾ പൂർത്തിയായാൽ അതിന്റെ പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കണം.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15.

Exit mobile version