Latest UpdatesGovernment JobsITI/Diploma JobsJob Notifications
സോളിഡ് സ്റ്റേറ്റ് ഫിസിക്സ് ലബോറട്ടറിയിൽ 70 അപ്രൻറിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനു കീഴിൽ ലഖ്നൗവിലുള്ള സോളിഡ് സ്റ്റേറ്റ് ഫിസിക്സ് ലബോറട്ടറിയിൽ 70 അപ്രൻറിസ് ഒഴിവ്.
ഡിപ്ലോമ വിഭാഗത്തിലാണ് അവസരം.
ഇ – മെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
ഒഴിവുകൾ :
- ഇലക്ട്രിക്കൽ -10 ,
- മെക്കാനിക്കൽ -10 ,
- ഇലക്ട്രോണിക്സ്-10 ,
- കംപ്യൂട്ടർ എൻജിനീയറിങ്-15 ,
- മോഡേൺ ഓഫീസ് പ്രാക്ടീസ് (ഇംഗ്ലീഷ് & ഹിന്ദി)-15 ,
- ലൈബ്രറി സയൻസ്-10.
യോഗ്യത :
- ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.
- സ്റ്റെപ്പെൻഡ് : 8000 രൂപ.
തിരഞ്ഞെടുപ്പ് :
കോവിഡിൻറ പശ്ചാത്തലത്തിൽ മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമാണ് തിരഞ്ഞെടുപ്പ്.
അഭിമുഖം ഉണ്ടായിരിക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കുന്നതിനു മുൻപായി www.portal.mhrdnats.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
വെബ്സൈറ്റിലെ അപേക്ഷാമാതൃക പൂരിപ്പിച്ച് അനുബന്ധരേഖകളുമായി പി.ഡി.എഫ് ഫോർമാറ്റിലാക്കി sao-II@sspl.drdo.in എന്ന മെയിലിലേക്കയക്കുക.
വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കുമായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |