ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 23.
Clerical Assistant Vacancy 2023 : പട്ടികജാതി വികസനവകുപ്പിൽ 225 ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം
ഒരുവർഷത്തേക്ക് – ഹോണറേറിയം : 10000 രൂപ— പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലും പട്ടികജാതി വികസന ഓഫീസുകളിലും ഗവൺമെന്റ് പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു.
സംസ്ഥാനത്താകെ 225 ഒഴിവുകളാണുള്ളത്.
പട്ടികജാതി വികസന വകുപ്പിന്റെ പരിശീലന പദ്ധതിയായി ഒരുവർഷത്തേക്കാണ് നിയമനം.
രണ്ടുവർഷംവരെ നീട്ടിയേക്കാം.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കാണ് അപേക്ഷിക്കാൻ അർഹത.
ഒഴിവുകൾ :
- പാലക്കാട്, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലാ ഓഫീസുകളിൽ 3 വീതം, ഗവ.പ്ലിഡർ ഓഫീസുകളിൽ 1 വീതം.
- മറ്റ് 10 ജില്ലകളിലെ ജില്ലാ ഓഫീസുകളിൽ 2 വീതവും ഗവ.പ്ലീഡർ ഓഫീസുകളിൽ 1 വീതവും.
- ബ്ലോക്ക്/നഗരസഭാ ഓഫീസുകളിൽ 169.
- ഡയറക്ടറേറ്റിൽ 10.
യോഗ്യത : ബിരുദം, ആറുമാസത്തിൽ കുറയാത്ത പി.എസ്.സി. അംഗീകൃത കംപ്യൂട്ടർ കോഴ്സ്.
പ്രായം: 21 -35.
ഹോണറേറിയം: 10000 രൂപ.
ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിലാണ് അപേക്ഷ നൽകേണ്ടത്.
പ്രത്യേക അപേക്ഷാഫോമുണ്ട്.
ജാതി , വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാധുവായ എംപ്ലോയ്മെന്റ് കാർഡ് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
ഫോൺ : 0471 2737100, 299471.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 23.
Important Links |
|
---|---|
Official Notification & Application Form | Click Here |
More Info | Click Here |
Clerical Assistant Vacancy 2023 : പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും ഗവൺമെന്റ് പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റ്സ് (വകുപ്പിന്റെ പരിശീലന പദ്ധതി) ആയി നിയമിക്കപ്പെടുന്നതിലേക്ക് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത : ബിരുദവും ആറു മാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കംപ്യൂട്ടർ കോഴ്സ്.
പ്രായപരിധി: 21 -35 വയസ്.
ക്ലറിക്കൽ അസിസ്റ്റന്റ്സ്മാരായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിരനിയമനത്തിന് അർഹത ഉണ്ടായിരിക്കില്ല.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാധുവായ എംപ്ലോയ്മെന്റ് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 23.
Important Links |
|
---|---|
Official Notification & Application Form | Click Here |
More Info | Click Here |