Clean Kerala Company Limited Notification 2023 for Accountant Assistant
Clean Kerala Company Limited Application Invited For the Post Of Accountant Assistant
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന കാര്യാലയത്തിലും ആലപ്പുഴ ഒഴികെയുള്ള ജില്ലാ കാര്യാലയങ്ങളിലും ഒഴിവുള്ള അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അക്കൗണ്ട്സ് അസിസ്റ്റന്റ്
യോഗ്യതകൾ :
1. അടിസ്ഥാനയോഗ്യത : ബികോം ബിരുദം
2. അധികയോഗ്യത : Tally software ലുള്ള പരിചയം
3. ജോലി പരിചയം : അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയശേഷം ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്തതിൽ 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
ഒഴിവ് വിവരം : നിലവിൽ ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഓരോ ഒഴിവ് വീതം (അതാത് ജില്ലകളിലുള്ളവർക്ക് മുൻഗണന)
ദിവസവേതനം : ദിവസം 765/- രൂപ
പ്രായപരിധി : 35 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ കൊറിയർ/തപാൽ/നേരിട്ട് സമർപ്പിക്കാവുന്നതാണ്.
അപേക്ഷ അയക്കുന്ന കവറിന്റെ പുറത്ത് “അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷ” എന്ന് വ്യക്തമാക്കേണ്ടതാണ്.
സമർപ്പിക്കേണ്ട രേഖകൾ
1. കമ്പനിയുടെ വെബ്സൈറ്റിൽ നിന്നുള്ള അപേക്ഷാഫോറം
2. വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം എന്നിവയെ സംബന്ധിച്ച രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
ഇന്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കുന്നതായിരിക്കും.
തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കുകയും ഈ കാലാവധിക്കുള്ളിൽ ഉണ്ടാകുന്ന ഒഴിവുകൾ ഈ റാങ്ക് ലിസ്റ്റിൽ നിന്നും നികത്തുന്നതുമായിരിക്കും.
അപേക്ഷ അയക്കേണ്ട മേൽ വിലാസം ചുവടെ ചേർക്കുന്നു.
മാനേജിംഗ് ഡയറക്ടർ,
ക്ലീൻ കേരള കമ്പനി ലിമിറ്റഡ്,
സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്,
വഴുതക്കാട്, തിരുവനന്തപുരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 18 (5 മണി വരെ)
Important Links |
|
---|---|
Official Notification & Application form | Click Here |
Official Website | Click Here |