2021ലെ സിവിൽ സർവീസ് പരീക്ഷയ്ക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
ജൂൺ 27നാണ് പ്രാഥമിക പരീക്ഷ.
പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ മൂന്ന് കേന്ദ്രങ്ങളുണ്ട്.
മികച്ച വിജയം നേടുന്നവർക്ക് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്,ഇന്ത്യൻ ഫോറിൻ സർവീസ്,ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ 19 വിഭാഗങ്ങളിലെ തസ്തികകളിൽ പ്രവേശിക്കാം.
19 വിഭാഗങ്ങൾ ചുവടെ ചേർക്കുന്നു ⇓
(i) Indian Administrative Service
(ii) Indian Foreign Service
(iii) Indian Police Service
(iv) Indian Audit and Accounts Service, Group ‘A’
(v) Indian Civil Accounts Service, Group ‘A’
(vi) Indian Corporate Law Service, Group ‘A’
(vii) Indian Defence Accounts Service, Group ‘A’
(viii) Indian Defence Estates Service, Group ‘A’
(ix) Indian Information Service, Junior Grade Group ‘A’
(x) Indian Postal Service, Group ‘A’
(xi) Indian P&T Accounts and Finance Service, Group ‘A’
(xii) Indian Railway Protection Force Service, Group ‘A’
(xiii) Indian Revenue Service (Customs & Indirect Taxes) Group ‘A’
(xiv) Indian Revenue Service (Income Tax) Group ‘A’
(xv) Indian Trade Service, Group ‘A’ (Grade III)
(xvi) Armed Forces Headquarters Civil Service, Group ‘B’ (Section Officer’s Grade)
(xvii) Delhi, Andaman and Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar
Haveli Civil Service (DANICS), Group ‘B’
(xviii) Delhi, Andaman and Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli Police Service (DANIPS), Group ‘B’
(xix) Pondicherry Civil Service (PONDICS), Group ‘B’
എല്ലാ വിഭാഗങ്ങളിലും കൂടി ഏകദേശം 712 ഒഴിവുകളാണുള്ളത്.
അവസാന ഘട്ടത്തിൽ ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം.
ഇതിൽ 22 ഒഴിവുകൾ ബെഞ്ച്മാർക്ക് ഡിസെബിലിറ്റി വിഭാഗത്തിന് സംവരണം ചെയ്തതാണ്.
ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ചേരാൻ ആഗ്രഹിക്കുന്നവരും സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതണം.
ഫോറസ്റ്റ് സർവീസിൽ ഏകദേശം 110 ഒഴിവുകളാണുള്ളത്.
യോഗ്യത
ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ/സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും നിബന്ധനകളോടെ പരീക്ഷ എഴുതാം.
ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ചേരാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ അവർ ബിരുദതലത്തിൽ ആനിമൽ ഹസ്ബൻഡറി ആൻഡ് വെറ്റിനറി സയൻസ്,ബോട്ടണി,കെമിസ്ട്രി,ജിയോളജി,മാത്തമാറ്റിക്സ്,സ്റ്റാറ്റിസ്റ്റിക്സ്,സുവോളജി എന്നീ വിഷയങ്ങളിലൊന്ന് പഠിച്ചവരോ അല്ലെങ്കിൽ അഗ്രികൾച്ചർ, ഫോറസ്ട്രി,എൻജിനീയറിങ് എന്നിവയിൽ ബിരുദമുള്ളവരോ ആയിരിക്കണം.
പ്രായപരിധി : 2021 ഓഗസ്റ്റ് ഒന്നിന് 21 വയസ്സിനും 32 വയസ്സിനും ഇടയിൽ ആയിരിക്കണം.
അതായത് 1989 ഓഗസ്റ്റ് രണ്ടിന് മുമ്പോ 2000 ഓഗസ്റ്റ് ഒന്നിന് ശേഷം ജനിച്ചവരായിരിക്കരുത്.
എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും വിമുക്തഭടൻമാർക്ക് അഞ്ചു വർഷത്തെയും ഭിന്നശേഷികാർക്ക് 10 വർഷത്തെയും വയസ്സിളവുണ്ട്.
പരീക്ഷ : രണ്ട് ഘട്ടങ്ങളിലായാണ് സിവിൽ സർവീസ് പരീക്ഷ നടക്കുക.
പ്രിലിമിനറി ഘട്ടത്തിൽ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക
ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമാണ് രണ്ടാംഘട്ടമായ മെയിൻ പരീക്ഷയിൽ പങ്കെടുക്കാൻ അർഹത.
എഴുത്തു പരീക്ഷയും അഭിമുഖവും അടങ്ങുന്നതാണ് മെയിൻ പരീക്ഷ.
പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് എന്നീ കേന്ദ്രങ്ങളാണ് ഉള്ളത്.
ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളുള്ള രണ്ട് പേപ്പറുകളായാണ് പരീക്ഷ.
ഓരോ പേപ്പറിലും 200 മാർക്ക് വീതം. തെറ്റായ ഉത്തരങ്ങൾക്ക് മൂന്നിലൊന്ന് മാർക്ക് നഷ്ടപ്പെടും.
ജനറൽ വിഭാഗക്കാർക്ക് 6 തവണ പ്രിലിമിനറി പരീക്ഷ എഴുതാൻ സാധിക്കും.
എസ്.സി/എസ്.ടി.വിഭാഗക്കാർക്ക് അവസരങ്ങളുടെ എണ്ണത്തിൽ നിബന്ധനയില്ല.
ഒ.ബി.സി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 9 അവസരമാണ് ലഭിക്കുക.
മെയിൻ പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം മാത്രമാണ് കേന്ദ്രം.
ഈ പരീക്ഷയിൽ ഉപന്യാസ രൂപത്തിൽ ഉത്തരങ്ങൾ പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളാണ് ഉണ്ടാവുക.
ആകെ ഒമ്പത് പേപ്പറുകൾ ഉണ്ടാകും.
ഇംഗ്ലീഷ് ഒഴികെയുള്ള മറ്റു പേപ്പറുകളിൽ മലയാളത്തിലും പരീക്ഷയെഴുതാം.
ഓരോ പരീക്ഷയ്ക്കും മൂന്ന് മണിക്കൂർ വീതമാണ് അനുവദിച്ചിട്ടുള്ളത്.
ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ മെയിൻ പരീക്ഷ വേറെ ആയിട്ടാണ് നടത്തുക.
ഇതിനെ ചെന്നൈ,ഹൈദരാബാദ്, ഡൽഹി തുടങ്ങി പത്ത് കേന്ദ്രങ്ങൾ മാത്രമേയുള്ളൂ.
കേരളത്തിൽ കേന്ദ്രങ്ങൾ ഇല്ല.
Preliminary Examination Syllabus
Paper I ‐ 200 marks
- Current events of national and international importance.
- History of India and Indian National Movement.
- Indian and World Geography-Physical, Social, Economic Geography of India and the World.
- Indian Polity and Governance-Constitution, Political System, Panchayati Raj, Public Policy, Rights Issues, etc.
- Economic and Social Development-Sustainable Development, Poverty, Inclusion, Demographics, Social Sector Initiatives, etc.
- General issues on Environmental ecology, Bio-diversity and Climate Change – that do not require subject specialization.
- General Science.
Paper II ‐ 200 marks
- Comprehension;
- Interpersonal skills including communication skills;
- Logical reasoning and analytical ability;
- Decision making and problem solving;
- General mental ability;
- Basic numeracy (numbers and their relations, orders of magnitude, etc.) (Class X level), Data
interpretation (charts, graphs, tables, data sufficiency etc. — Class X level);
അപേക്ഷ :
വിശദവിവരങ്ങൾ www.upsconline.nic.in എന്ന വെബ്സൈറ്റിൽ ഉണ്ട്
ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം
ആധാർ കാർഡ്/വോട്ടർ കാർഡ്/പാൻ കാർഡ്/പാസ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ്/സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നൽകിയ ഏതെങ്കിലും ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡുകൾ എന്നിവയിലേതെങ്കിലുമൊന്ന് അപേക്ഷ സമർപ്പിക്കുമ്പോൾ ആവശ്യമാണ്
ഇതിന്റെ സ്കാൻ ചെയ്ത കോപ്പി അപ്‌ലോഡ് ചെയ്യണം.
ഒപ്പം പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഘട്ടത്തിലും ഈ കാർഡും വിവരങ്ങളുമാണ് ഉപയോഗിക്കുക.
എല്ലാ ഘട്ടത്തിലും ഈ കാർഡ് ഹാജരാക്കുകയും വേണം.
പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവയും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം
ഓരോ പരീക്ഷാ കേന്ദ്രത്തിലും പരീക്ഷയ്ക്കിരിക്കുന്നവരുടെ എണ്ണത്തിൽ നിബന്ധനയുണ്ട്.
അതിനാൽ ആദ്യം അപേക്ഷിക്കുന്നവർക്കായിരിക്കും അവസരം ലഭിക്കാൻ കൂടുതൽ സാധ്യത.
അപേക്ഷാഫീസ് : 100 രൂപയാണ്
ഫീസ് ഓൺലൈനായി അടയ്ക്കാം
വനിതകൾ/എസ്.സി/എസ്.ടി.വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
പരീക്ഷയ്ക്ക് മൂന്നാഴ്ച മുമ്പ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം
അപേക്ഷ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് 011-23385271,23381125,2309543 എന്നീ നമ്പറുകളിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |