ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ 72 നോൺ എക്സിക്യുട്ടീവ് ഒഴിവുകൾ.
സ്ഥിരനിയമനമാണ്.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ്
പ്രൊഡക്ഷൻ -17 , മെക്കാനിക്കൽ -4 , ഇലക്ട്രിക്കൽ -4 ,ഇൻസ്ട്രുമെന്റേഷൻ-3
- ഒഴിവുകളുടെ എണ്ണം : 28
- യോഗ്യത : നിർദിഷ്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ / ബി.എസ്.സി.
എസ്.സി / ഭിന്നശേഷിക്കാർക്ക് 55 ശതമാനം മാർക്ക് മതിയാകും. - കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ട്രെയിനി
പ്രൊഡക്ഷൻ -16 , മെക്കാനിക്കൽ -5 , ഇലക്ട്രിക്കൽ 4 , ഇൻസ്ട്രുമെന്റേഷൻ -2 , പി & യു മെക്കാനിക്കൽ -2 , പി & യു ഇലക്ട്രിക്കൽ -1
- ഒഴിവുകളുടെ എണ്ണം : 30
- യോഗ്യത : നിർദിഷ്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ / ബി.എസ്.സി.
- എസ്.സി/ ഭിന്നശേഷിക്കാർക്ക് 55 ശതമാനം മാർക്ക് മതിയാകും.
തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഫയർ ആൻഡ് സേഫ്റ്റി)
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : പത്താംക്ലാസ് ജയവും എൻ.എഫ്.എസ്.സി നാഗ്പുരിൽനിന്നുള്ള സബ് ഓഫീസേഴ്സ് കോഴ്സും ഹൈവി ഡ്രൈവിങ് ലൈസെൻസും. നിർദിഷ്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ട്രെയിനി (ഫയർ ആൻഡ് സേഫ്റ്റി)
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ഐ.ടി.ഐ.യും അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റും ഹൈവി ഡ്രൈവിങ് ലൈസൻസും.
പ്രായപരിധി :
ട്രെയിനി തസ്തികകളിലേക്കു ള്ള പ്രായപരിധി 26 വയസ്സാണ്.
അസിസ്റ്റന്റ് തസ്തികകളിലേക്ക് 30 വയസ്സ്.
സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷ , അഭിരുചി പരീക്ഷ , ശാരീരികക്ഷമതാ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
അപേക്ഷാഫീസ് : 1000 രൂപ.
എസ്.സി , എസ്.ടി, വനിതകൾ , വിമുക്തഭടന്മാർ , ഭിന്നശേഷിക്കാർ എന്നിവരെ
അപേക്ഷാഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏപ്രിൽ 13 വരെ ഓൺലൈനായി ഫീസടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ www.cpcl.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷയിൽ ഫോട്ടോ ഒപ്പ് , യോഗ്യതാരേഖകൾ എന്നിവ അപ്ലോഡ്ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് www.cpcl.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |