CET Notification 2023 for Bus driver cum Cleaner : Applications are invited for the post of Bus driver cum Cleaner in the Institution (College of Engineering Trivandrum).
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിന്റെ സർക്കാരിതര ഫണ്ടിൽനിന്നു വേതനം നൽകുന്ന ബസ് ഡ്രൈവർ കം ക്ലീനർ താത്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് ദിവസ വേതന നിരക്കിൽ (കരാറടിസ്ഥാനത്തിൽ) ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒരു ഒഴിവാണുള്ളത്.
യോഗ്യത
അപേക്ഷകർ ഏഴാം ക്ലാസ് യോഗ്യതയുള്ളവരും, ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസ് വിത്ത് ബാഡ്ജ്, 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന പ്രകാരമുള്ള കാഴ്ച, കേൾവി എന്നിവയുള്ളവരുമായിരിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഓടിച്ച് പരിചയം ഉള്ളവർക്ക് മുൻഗണന.
ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് മുമ്പ് ശിക്ഷാനടപടികൾക്ക് വിധേയരായവർ ആകരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
നേരിട്ടോ തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം
താത്പര്യമുള്ളവർ അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 18നു വൈകിട്ട് നാലിനകം
പ്രിൻസിപ്പൽ,
കോളജ് ഓഫ് എൻജിനിയറിങ്,
ട്രിവാൻഡ്രം,
തിരുവനന്തപുരം-16 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകണം.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
Important Links | |
---|---|
Notification and Application Form | Click Here |
More Info | Click Here |