സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിൽ (സി – മെറ്റ്) ടെക്നിക്കൽ കൺസൾട്ടന്റ് /റിസർച്ച് സയന്റിസ്റ്റ് തസ്തികയിൽ 17 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
- തൃശ്ശൂർ ,
- പുണെ ,
- ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഒഴിവ്.
കരാർ നിയമനമാണ്.
യോഗ്യത :
- എം.ഇ/ എം.ടെക് / പിഎച്ച്.ഡി (ഫിസിക്സ് / കെമിസ്ട്രി / മെറ്റീരിയൽ സയൻസ് /കെമിക്കൽ എൻജിനീയറിങ് / സെറാമിക്സ് / നാനോ മെറ്റീരിയൽസ് / മെറ്റീരിയൽ സയൻസസ് എൻജിനീയിറിങ് / ഇലക്ട്രിക്കൽ എൻജിനീയറിങ് / മെറ്റലർജി).
- എം.ഇ , എം.ടെക്കുകാർക്ക് മൂന്ന് വർഷത്തെയും പിഎച്ച്.ഡി.ക്കാർക്ക് ഒരു വർഷത്തെയും ആർ.ആൻഡ്.ഡി പരിചയം വേണം.
പ്രായം : 40 വയസ്സ് (അർഹരായ വിഭാഗങ്ങൾക്ക് ഇളവുകൾ ബാധകം).
ശമ്പളം : 90,000 രൂപ.
അപേക്ഷാഫീസ് :
വനിതകൾക്കും എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്കും 400 രൂപ.
മറ്റുള്ളവർക്ക് 800 രൂപ.
ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cmet.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 10.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |