പട്ടികവർഗ വികസന വകുപ്പിൽ എസ്.ടി പ്രമോട്ടർ / ഹെൽത്ത് പ്രമോട്ടർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി : ഫെബ്രുവരി 28
പട്ടികവർഗ വികസന വകുപ്പിൽ എസ്.ടി പ്രമോട്ടർ / ഹെൽത്ത് പ്രമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1182 ഒഴിവുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന ഐ.ടി.ഡി പ്രോജക്ട് ഓഫീസുകളുടെയും ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുകളുടെയും കീഴിലായിരിക്കും നിയമനം.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം.
വിവിധ ക്ഷേമ – വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗക്കാരിൽ എത്തിക്കുന്നതിനും സർക്കാരിന്റെ വിവിധ വകുപ്പുകൾ , ഏജൻസികൾ തുടങ്ങിയവ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾ പട്ടികവർഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന പട്ടികവർഗക്കാർക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുമായാണ് എസ്.ടി. പ്രമോട്ടർമാരെ ഹെൽത്ത് പ്രമോട്ടർമാരെ നിയമിച്ചുവരുന്നത്.
എഴുത്തുപരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
കാലാവധി ഒരുവർഷം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ടി.എ. ഉൾപ്പെടെ 13,500 രൂപ ഓണറേറിയം ലഭിക്കും.
യോഗ്യത : സേവനസന്നദ്ധതയുള്ളവരും 10 -ാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയുള്ളവരുമായ പട്ടികവർഗക്കാരായ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
പി.വി.ടി.ജി/അടിയ/ പണിയ / മലപണ്ടാര വിഭാഗങ്ങൾക്ക് 8 -ാംക്ലാസ് യോഗ്യത മതിയാവും.
ഹെൽത്ത് പ്രമോട്ടർമാരായി പരിഗണിക്കപ്പെടുന്നവർക്ക് നഴ്സിങ് , പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും ആയുർവേദം / പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന ലഭിക്കും.
പ്രായപരിധി : 20-നും 35-നും ഇടയിൽ.
അപേക്ഷ അയക്കേണ്ട വിധം
അപേക്ഷ ഓൺലൈൻ വഴി www.cmdkerala.net , stdd.kerala.gov.in എന്നീ വെബ്സൈറ്റുകൾ മുഖേന അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകരുടെ താമസപരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തിരഞ്ഞെടുക്കേണ്ടതാണ്.
അതത് സെറ്റിൽമെന്റിൽ നിന്നുള്ളവർക്ക് നിയമനത്തിൽ മുൻഗണന നൽകും.
ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കാൻ പാടില്ല.
കൂടുതൽ വിവരങ്ങൾക്ക് അതത് പ്രോജക്ട് ഓഫീസിലോ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലോ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ പട്ടികവർഗ വികസന ഡയറക്ടർ ഓഫീസിലോ ബന്ധപ്പെടാം.
ഫോൺ : 0471-2304594
അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി : ഫെബ്രുവരി 28.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |