നാഷണൽ ഹെൽത്ത് മിഷൻ കേരളയിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡേഴ്സ് (സ്റ്റാഫ് നഴ്സസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1603 ഒഴിവുകളാണുള്ളത്.
കരാർ നിയമനമാണ്.
Job Summary | |
---|---|
Post Name | Mid Level Service Providers (Staff Nurses) |
Total No. of Vacancies | 1603 |
Job Location | Kerala |
Last Date | 08 January 2021 |
യോഗ്യത : ബി.എസ്.സി നഴ്സിങ് ജി.എൻ.എം , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 40 വയസ്സ്.
പ്രായം , പ്രവൃത്തിപരിചയം എന്നിവ 2020 ഡിസംബർ ഒന്ന് അടിസ്ഥാനമാക്കിയാണ് പരിഗണിക്കുക.
നാലുമാസത്തെ പരിശീലനമുണ്ടായിരിക്കും.
ശമ്പളം : പരിശീലനകാലയളവിൽ 17,000 രൂപ.
അതിനുശേഷം ട്രാവലിങ് അലവൻസായി 1000 രൂപ അധികമായി ലഭിക്കും.
ഒഴിവുകൾ നികത്തുന്നതിനായി പ്രത്യേകം റാങ്ക് പട്ടിക തയ്യാറാക്കും.
ഇനിവരുന്ന ഒഴിവുകളിൽ റാങ്ക് പട്ടികയിൽ നിന്നാകും നിയമനം നടത്തുക.
വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്സൈറ്റിലുണ്ട്.
ഈ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ അയയ്ക്കേണ്ടത്.
അപേക്ഷാഫീസ് : 325 രൂപ (ബാങ്കിങ് നിരക്ക് പ്രത്യേകമായുണ്ടാകും).
ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
ജില്ലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
യോഗ്യത , പ്രവൃത്തിപരിചയം , അഭിമുഖത്തിലെ പ്രകടനം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും നിയമനം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 08.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |