തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിൽ വിവിധ തസ്തികകളിലായി 36 അവസരം.
സ്ഥാപനത്തിന്റെ കീഴിലുള്ള കൗശൽ കേന്ദ്രങ്ങളിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ബിസിനസ് ഡെവലപ്മെന്റ് മാനേജർ കം സെന്റർ മാനേജർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 22-36 വയസ്സ്.
- ശമ്പളം : 35,000 രൂപ.
തസ്തികയുടെ പേര് : ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് കം രജിസ്ട്രേഷൻ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ബിരുദവും കരിയർ കൗൺസിലിങ്ങിൽ സ്പെഷ്യലൈസേഷനും. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 22-36 വയസ്സ്.
- ശമ്പളം : 22,000 രൂപ.
തസ്തികയുടെ പേര് : ഹൗസ്കീപ്പിങ് സ്റ്റാഫ് കം അറ്റൻഡർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 22-36 വയസ്സ്.
- ശമ്പളം : 15,000 രൂപ.
തസ്തികയുടെ പേര് : ഇംഗ്ലീഷ് ട്രെയിനർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ബിരുദാനന്തരബിരുദം. TKT, CELTA, DELTA, TESSOL സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന. മൂന്നുവർഷത്തെ അധ്യാപനപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 27,500 രൂപ.
തസ്തികയുടെ പേര് : ക്യു.എ. ട്രെയിനർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ഏതെങ്കിലും സയൻസ് വിഷയത്തിലെ ബിരുദം അല്ലെങ്കിൽ ബി.ടെക്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 27,500 രൂപ.
തസ്തികയുടെ പേര് : ഡിജിറ്റൽ ലിറ്ററസി ട്രെയിനർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : കംപ്യൂട്ടർ സയൻസ്/ഐ.ടി. ബിരുദം അല്ലെങ്കിൽ ബി.ടെക്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 27,500 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 26.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |