Government JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical Jobs
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒഴിവ്

മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ജനറല്‍ മെഡിസിന്(സീനിയര്‍ റസിഡന്റ്), ജനറല്‍ മെഡിസിന് (ജൂനിയര്‍ റസിഡന്റ്), പീഡിയാട്രിക്സ്, പള്‍മണറി മെഡിസിന്, സൈക്യാട്രി, ജനറല്‍ സര്‍ജറി(സീനിയര്‍ റസിഡന്റ്), ജനറല്‍ സര്‍ജറി (ജൂനിയര്‍ റസിഡന്റ്), ഓര്ത്തോപീഡികസ്, ഗൈനക്കോളജി (സീനിയര്‍ റസിഡന്റ്), ഗൈനക്കോളജി (ജൂനിയര്‍ റസിഡന്റ്), അനസ്തേഷ്യ (സീനിയര്‍ റസിഡന്റ്), അനസ്തേഷ്യ (ജൂനിയര്‍ റസിഡന്റ്)തുടങ്ങിയ വിഭാഗങ്ങളിലാണ് നിയമനം.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അസലും പകര്‍പ്പും സഹിതം ജൂലൈ 17ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം.
ഫോണ്‍: 0483- 2765056.