കേന്ദ്ര സർവകലാശാലയിൽ 28 അനധ്യാപകർ ഒഴിവുകൾ : കാസർകോട് പെരിയയിലെ കേന്ദ്ര സർവകലാശാലയിൽ അനധ്യാപക തസ്തികയിൽ 28 ഒഴിവുണ്ട്.
20 ഒഴിവുകളിൽ സ്ഥിരം നിയമനമാണ്.
എട്ടെണ്ണം ഡെപ്യൂട്ടേഷൻ ഒഴിവുകളാണ്.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഡെപ്യൂട്ടി രജിസ്ട്രാർ
- ഒഴിവുകളുടെ എണ്ണം : 01(ജനറൽ-1)
- യോഗ്യത : 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒമ്പതുവർഷത്തെ പ്രവൃത്തിപരിചയം/അസിസ്റ്റന്റ് രജിസ്ട്രാറായി അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം/ഗവേഷണസ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 50 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് ലൈബ്രേറിയൻ
- ഒഴിവുകളുടെ എണ്ണം : 02 (ജനറൽ-1, ഭിന്നശേഷി-1)
- യോഗ്യത : ലൈബ്രറിസയൻസിലോ ഇൻഫർമേഷൻ സയൻസിലോ ഡോക്യുമെന്റേഷൻ സയൻസിലോ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, നെറ്റ്/സെറ്റ്/പിഎച്ച്.ഡി.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : പേഴ്സണൽ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 03 (ഭിന്നശേഷി-1, ജനറൽ-1, ഒ.ബി.സി-1)
- യോഗ്യത : ബിരുദം, ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള സ്റ്റെനോഗ്രാഫിയിലും ടൈപ്പിങ്ങിലും നിശ്ചിത വേഗം സർക്കാർസ്ഥാപനങ്ങളിലോ വലിയ സ്വകാര്യസ്ഥാപനങ്ങളിലോ സ്റ്റെനോഗ്രാഫറായി പ്രവർത്തിച്ച രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01 (ഭിന്നശേഷി-1)
- യോഗ്യത : കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി ഐ.ടി.യിൽ എൻജിനീയറിങ് ബിരുദം/എം.സി.എ/എം.എസ്.സി-കംപ്യൂട്ടർ സയൻസ്, സർക്കാർ സ്ഥാപനങ്ങളിലോ വലിയ സ്വകാര്യസ്ഥാപനങ്ങളിലോ പ്രവർത്തിച്ച രണ്ടു 5 വർഷത്തെ പരിചയം.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01(ജനറൽ-1)
- യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായുള്ള ബിരുദം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : സെക്യൂരിറ്റി ഇൻസ്പെക്ടർ
- ഒഴിവുകളുടെ എണ്ണം : 01(ജനറൽ-1)
- യോഗ്യത : ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പത്താം ക്ലാസും സൈന്യത്തിലെ പരിചയവും, ലൈസൻസ്.
- പ്രായപരിധി : 32 വയസ്സ്.
തസ്തികയുടെ പേര് : ലബോറട്ടറി അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01(എസ്.സി-1)
- യോഗ്യത : ശാസ്ത്രത്തിലെ ബിരുദം അല്ലെങ്കിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
- പ്രായപരിധി : 32 വയസ്സ്.
തസ്തികയുടെ പേര് : ഹിന്ദി ടൈപ്പിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01(ഭിന്നശേഷി-1)
- യോഗ്യത : 12-ാം ക്ലാസ്, നിശ്ചിത ടൈപ്പിങ് വേഗം, കംപ്യൂട്ടറിലെ അറിവ്.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : കുക്ക്
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ-1)
- യോഗ്യത : 10-ാം ക്ലാസ്, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 32 വയസ്സ്.
തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്
- ഒഴിവുകളുടെ എണ്ണം : 01 (എസ്.സി. ഭിന്നശേഷി-1)
- യോഗ്യത : പത്താംക്ലാസ് അല്ലെങ്കിൽ ഐ.ടി.ഐ.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ലബോറട്ടറി അറ്റൻഡർ
- ഒഴിവുകളുടെ എണ്ണം : 03 (ഭിന്നശേഷി-1, ഒ.ബി.സി-1,ഡബ്ല്യൂഎസ്-1)
- യോഗ്യത : പ്ലസ്ടു സയൻസ് അല്ലെങ്കിൽ പത്താം ക്ലാസും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : കിച്ചൺ അറ്റൻഡർ
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ 1)
- യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 32 വയസ്സ്.
തസ്തികയുടെ പേര് : ലൈബ്രറി അറ്റൻഡർ
- ഒഴിവുകളുടെ എണ്ണം : 01 (ഭിന്നശേഷി-1)
- യോഗ്യത : 12-ാം ക്ലാസ്, ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ്.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : എൽ.ഡി.ക്ലാർക്ക്
- ഒഴിവുകളുടെ എണ്ണം : 02 (വിമുക്തഭടൻ-1, ഒ.ബി.സി-1)
- യോഗ്യത : ബിരുദം, നിശ്ചിത ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ് വേഗം, കംപ്യൂട്ടറിലുള്ള അറിവ്.
- പ്രായപരിധി : 30 വയസ്സ്.
ഡെപ്യൂട്ടി രജിസ്ട്രാർ, അസിസ്റ്റന്റ് ലൈബ്രേറിയൻ എന്നീ തസ്തികകളിൽ അപേക്ഷാഫീസ് 1500 രൂപയും പേഴ്സണൽ അസിസ്റ്റന്റ്. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ 1000 രൂപയും മറ്റ് തസ്തികകളിൽ 750 രൂപയുമാണ് അപേക്ഷാഫീസ്.
എസ്.സി, എസ്.ടി വിഭാഗക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല.
എട്ട് ഡെപ്യൂട്ടേഷൻ ഒഴിവുകളുമുണ്ട്.
സർക്കാർ/സർവകലാശാലാ ജീവനക്കാർക്ക് അപേക്ഷിക്കാം.
ഒഴിവുകൾ : പ്രൈവറ്റ് സെക്രട്ടറി-03, ടെക്നിക്കൽ അസിസ്റ്റന്റ്-02, ലാബോറട്ടറി അസിസ്റ്റന്റ്-01, യു.ഡി ക്ലാർക്ക്-02.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
ഏപ്രിൽ 18-ന് രാവിലെ 11 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷയുടെ കോപ്പി തപാലിലയക്കണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 18.
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
</ul