Latest UpdatesEngineering JobsGovernment JobsJob Notifications
പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 13 ഓഫീസർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 06
![](https://www.jobsinmalayalam.com/wp-content/uploads/2020/10/Central-Power-Research-Institute-CPRI-780x470.jpg)
ബെംഗളുരു ആസ്ഥാനമായുള്ള സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 13 ഒഴിവുകളുണ്ട്.
സ്ഥിരം നിയമനമാണ്.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : എൻജിനീയറിങ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 11
- യോഗ്യത : 65 ശതമാനം മാർക്കോടെ ബി.ഇ / ബി.ടെക് ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /മെറ്റലർജി / സിവിൽ / കെമിക്കൽ എൻജിനീയറിങ് /കംപ്യൂട്ടർ സയൻസ്.
- 2019 , 2020 വർഷങ്ങളിലെ ഗേറ്റ് സ്കോറിനെ അടിസ്ഥാനമാക്കിയാകും നിയമനം.
തസ്‌തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം , എം.ബി.എ(എച്ച്.ആർ) / പി.ജി.ഡി.എം / എ.സി.എസ്/ എൽ.എൽ.ബി.
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : അക്കൗണ്ട്സ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- ആദ്യ നിയമനം നോയ്ഡയിൽ
- യോഗ്യത : ബിരുദം , സി.എ / ഐ.സി.ഡബ്ലു.എ / എസ്.എ.എസ് /ജെ.എ.ഒ
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങളും അപേക്ഷാഫോറവും www.cpri.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 06.
Important Links | |
---|---|
Official Notification for Administrative Officer & Accounts Officer | Click Here |
Application Form | Click Here |
Official Notification for Engineering Officer | Click Here |
Apply Link | Click Here |
More Info | Click Here |