ആരോഗ്യ കേരളത്തിൽ ഒഴിവുകൾ
മലപ്പുറം , കോഴിക്കോട് ജില്ലകളിലാണ് അവസരം | അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 24,30.

നാഷണൽ ഹെൽത്ത് മിഷനിൽ (ദേശീയ ആരോഗ്യദൗത്യം) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
മലപ്പുറം , കോഴിക്കോട് ജില്ലകളിലാണ് അവസരം.
കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ്.
മലപ്പുറം :
- ഇൻസ്ട്രക്ടർ ഫോർ ഹിയറിങ് ഇംപയേഡ് ,
- ജെ.പി.എച്ച്.എൻ / ആർ.ബി.എസ്.കെ നഴ്സസ് ,
- ഫാർമസിസ്റ്റ് ,
- ലാബ് ടെക്നീഷ്യൻ തസ്തികകളിലാണ് അവസരം.
എല്ലാ തസ്തികകളിലും 14000 രൂപയാണ് ശമ്പളം.
പ്രായം : ജൂൺ ഒന്നിന് 40 വയസ്സ് കവിയരുത്.
വിശദവിവരങ്ങളും അപേക്ഷാഫോമും www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ, മലപ്പുറം സിവിൽ സ്റ്റേഷൻ ബി -3 ബ്ലോക്കിലുള്ള ആരോഗ്യ കേരളം ജില്ലാ ഓഫീസിൽ ജൂൺ 30 നകം സമർപ്പിക്കണം.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 30.
Important Links | |
---|---|
Official Notification | Click Here |
Application form | Click Here |
More Details | Click Here |
കോഴിക്കോട് :
- ഓഫീസ് സെക്രട്ടറി ,
- ഓഡിയോമെട്രിക് അസിസ്റ്റൻറ് തസ്തികകളിലാണ് അവസരം.
വിരമിച്ചവർക്ക് ഓഫീസ് സെക്രട്ടറി തസ്തികയിലേക്ക് 58 വയസ്സുവരെ അപേക്ഷിക്കാം.
രണ്ട് തസ്തികയിലും മറ്റുള്ളവർക്ക് 40 വയസ്സാണ് ഉയർന്ന പ്രായപരിധി.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ nhmkkdinterview@gmail.com എന്ന ഇ -മെയിലിലേക്ക് അയക്കണം.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 24.
വിശദവിവരങ്ങൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |