ഭൂഗർഭ ജലബോർഡിൽ 62 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25

കേന്ദ്രഭൂഗർഭ ജലബോർഡിൽ 62 അവസരങ്ങൾ.

48 യങ് പ്രൊഫെഷണലിന്റെയും 14 കൺസൾട്ടിന്റെയും ഒഴിവുകളാണുള്ളത്.

മൂന്ന് വർഷത്തേക്കാണ് നിയമനം.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിയായാണ് നിയമനം ഉണ്ടായിരിക്കുക.

യങ് പ്രൊഫെഷണൽ (ഗ്രൗണ്ട് വാട്ടർ) – 48


ഒഴിവുകളുള്ള സ്ഥലങ്ങൾ –
നാഗ്പുർ-5 , കൊൽക്കത്ത -2 , പട്ന -3 ,റായ്‌പുർ-2 , ഭോപ്പാൽ -6 ,ഗുവാഹട്ടി-2 , ലക്നൗ -5 , ബുവനേശ്വർ-3 , ഹൈദരാബാദ്-4 ,ബെംഗളൂരു-3 ,അഹമ്മദാബാദ് -3 , ജയ്‌പൂർ-5 , ഫരീദാബാദ്-5

യോഗ്യത- ജിയോളജി/അപ്പ്ളൈഡ് ജിയോളജി/ എർത് സയൻസ്/ജിയോ സയൻസ് /ഹൈഡ്രോളജി എന്നിവയിൽ ബിരുദാനന്തരബിരുദം. പ്രവർത്തന പരിചയം, ജി.ഐ.സി.ലുള്ള പരിചയം തുടങ്ങിയവ അഭിലഷണീയം.

ശമ്പളം – 45,000 രൂപ
പ്രായപരിധി- 30 വയസ്സ്.

കൺസൽട്ടന്റ്-14


ഒഴിവുള്ള സംസ്ഥാനങ്ങൾ
ഫരീദാബാദിൽ രണ്ടും,നാഗ്പുർ ,കൊൽക്കത്ത ,പട്ന ,റായ്‌പുർ,ഭോപ്പാൽ,ഗുവാഹട്ടി,ലക്‌നൗ,ബുവനേശ്വർ ,ഹൈദരാബാദ്,ബെംഗളൂരു,അഹമ്മദാബാദ്, ജയ്‌പൂർ, എന്നിവിടങ്ങളിൽ ഓരോന്ന് വീതം.

യോഗ്യത -ജിയോളജി/അപ്പ്ളൈഡ് ജിയോളജി/എർത് സയൻസ്/ ഹൈഡ്രോളജി എന്നിവയിൽ ബിരുദാനന്തരബിരുദം. ഭൂഗർഭ ജലം/ഹൈഡ്രോളജി എന്നീ മേഖലകളിൽ പത്തു വർഷത്തെ പ്രവർത്ത പരിചയം. ജി.ഐ.എസ്., ഇംഗ്ലീഷിൽ ശാസ്ത്രീയ റിപ്പോർട്ട് തയ്യാറാക്കൽ, കമ്പ്യൂട്ടർ എന്നിവയിലുള്ള അറിവ് അഭിലഷണീയം.

ശമ്പളം – 1,00,000.രൂപ.
പ്രായപരിധി- 65 വയസ്സ് .

അപേക്ഷഫോറത്തിന്റെ മാതൃകയും അപേക്ഷ അയക്കേണ്ട ഓഫീസുകളുടെ വിലാസവും വിശദവിവരങ്ങളും www.cgwb.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ള സ്ഥലങ്ങളിലെ ഓഫീസുകളിലേക്കാണ് അപേക്ഷ അയക്കേണ്ടത്. ഒരാൾക്കു പരമാവധി രണ്ടു സ്ഥലങ്ങളിലേക്ക് അപേക്ഷകൾ അയക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25 ആണ്.

Imporatnt Links
Notification Click Here
Website Click Here
Exit mobile version