കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം

എറണാകുളം ജില്ലയിലെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
യോഗ്യത : 60 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ എന്നിവയിൽ ഡിപ്ലോമ.
ഡിപ്ലോമയ്ക്കു ശേഷം ഷിപ് ഡ്രാഫ്റ്റ്സ്മാൻ ആയി കപ്പൽ നിർമ്മാണശാലയിൽ നിന്നോ എൻജിനീയറിങ് കമ്പനികളിൽ നിന്നോ സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിൽ നിന്നോ നേടിയിട്ടുള്ള രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ പരിശീലനം നേടിയവരായിരിക്കണം.
മെക്കാനിക്കൽ/ഇലക്ട്രിക്കൽ ഡിപ്ലോമയും ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിപ്ലോമയും ഫാക്ടറിയിലോ പൊതുമേഖലാസ്ഥാപനങ്ങളിലോ സേഫ്റ്റിയിൽ നാലു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും രജിസ്റ്റർ ചെയ്യാം.
പ്രായപരിധി : 35 വയസ്സ്.
നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 2021 ജനുവരി 1-ന് മുൻപ് അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.