Central Council for Research in Ayurvedic Sciences (CCRAS) Notification 2022 : കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള ന്യൂഡൽഹിയിലെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (CCRAS) വിവിധ തസ്തികകളിലെ 38 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായിരിക്കും നിയമനം.
പരസ്യ നമ്പർ : 03/2022.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : റിസർച്ച് ഓഫീസർ (ആയുർവേദ)
ഒഴിവുകളുടെ എണ്ണം : 04
പ്രായപരിധി : 40 വയസ്സ്.
യോഗ്യത :
- എം.ഡി.എം.എസ് ആയുർവേദ.
- CCIM / NCISM സെൻട്രൽ രജിസ്റ്ററിൽ എൻറോൾ ചെയ്തിരിക്കണം അല്ലെങ്കിൽ
- സംസ്ഥാന രജിസ്റ്ററിൽ എൻറോൾ ചെയ്തിരിക്കണം (ആയുർവേദ/ഐ.എസ്.എം)
തസ്തികയുടെ പേര് : ഫാർമസിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 25
പ്രായപരിധി : 27 വയസ്സ്
യോഗ്യത :
- ഫാർമസി ഡിപ്ലോമ / ഡി.ഫാം.
- ആയുർവേദ ആശുപത്രികളിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബിഫാം
തസ്തികയുടെ പേര് : പഞ്ചകർമ ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 08
പ്രായപരിധി : 27 വയസ്സ്.
യോഗ്യത :
- പഞ്ചകർമയിൽ കുറഞ്ഞത് ഒരുവർഷദൈർഘ്യമുള്ള ഡിപ്ലോമ / സർട്ടിഫിക്കറ്റ്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : റിസർച്ച് ഓഫീസർ (ഇൻഫർമേഷൻ ടെക്നോളജി)
ഒഴിവുകളുടെ എണ്ണം : 01
പ്രായപരിധി : 40 വയസ്സ്.
യോഗ്യത :
- ഇൻഫർമേഷൻ ടെക്നോളജി / കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ പിഎച്ച്.ഡി.
തിരഞ്ഞെടുപ്പ് : റിസർച്ച് ഓഫീസർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും.
മറ്റുതസ്തികകൾക്ക് എഴുത്തുപരീക്ഷ മാത്രമേ ഉണ്ടായിരിക്കൂ.
www.ccras.nic.in എന്ന വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനം ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി ജൂലായ് 15 മുതൽ അപേക്ഷ സമർപ്പിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |