Job Notifications10/+2 JobsGovernment JobsLatest Updates
ഇൻകംടാക്സിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08
കായികമേഖലയിൽ മികവ് തെളിയിച്ചവർക്ക് ഇൻകംടാക്സിൽ അവസരം.
ലഖ്നൗവിലെ പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ ഓഫ് ഇൻകംടാക്സാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ഇൻസ്പെക്ടർ -3 ,
- ടാക്സ് അസിസ്റ്റൻറ് -18 ,
- മൾട്ടി ടാസ്കിങ് സ്റ്റാഫ് -13 എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഇൻസ്പെക്ടർ
- യോഗ്യത : ബിരുദം.
- പ്രായപരിധി : 18-30 വയസ്സ്.
തസ്തികയുടെ പേര് : ടാക്സ് അസിസ്റ്റൻറ്
- യോഗ്യത : ബിരുദം , ഡാറ്റാ എൻട്രി സ്പീഡ് ,മണിക്കൂറിൽ 8000 കീ ഡിപ്രെഷൻസ്.
- പ്രായപരിധി : 18-27 വയസ്സ്.
തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്
- യോഗ്യത : പത്താംക്ലാസ് വിജയം / തത്തുല്യം.
- പ്രായപരിധി : 18-27 വയസ്സ്.
ഉയർന്ന പ്രായപരിധിയിൽ ജനറൽ / ഒ.ബി.സി വിഭാഗക്കാർക്ക് 5 വർഷത്തെയും എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും.
മികവ് തെളിയിച്ചിരിക്കേണ്ട കായിക ഇനങ്ങളും മറ്റ് വിശദവിവരങ്ങളും അപേക്ഷാ ഫോമും www.incometaxindia.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ രജിസ്റ്റേഡ് തപാലിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |