CAPF – 209 അസിസ്റ്റൻറ് കമാൻഡൻറ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 07
സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് ( അസിസ്റ്റൻറ് കമാൻഡൻറ്സ് ) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.
2020 – ലെ പരീക്ഷയ്ക്കുള്ള അപേക്ഷ യു.പി.എസ്.സി ക്ഷണിച്ചു.
അസിസ്റ്റൻറ് കമാൻഡൻറിൻെറ 209 തസ്തികകളിലാണ് ഒഴിവുകൾ.
വനിതകൾക്കും അപേക്ഷിക്കാം.
ഡിസംബർ 20 – നാണ് എഴുത്തുപരീക്ഷ.
ഒഴിവുകൾ :
- ബി.എസ്.എഫ് – 78 ,
- സി.ആർ.പി.എഫ് – 13 ,
- സി.ഐ.എസ്.എഫ് – 69 ,
- ഐ.ടി.ബി.പി – 27 ,
- എസ്.എസ്.ബി – 22.
യോഗ്യത :
- അംഗീകൃത ബിരുദം.
- അവസാന വർഷ/സെമസ്റ്റർ പരീക്ഷയെഴുതുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.
പ്രായപരിധി :
- 1995 ഓഗസ്റ്റ് 2 – നും 2000 ഓഗസ്റ്റ് 1 – നും ഇടയിൽ ജനിച്ചവരാകണം.
- എസ്.സി , എസ്.ടി വിഭാഗക്കാർ , വിമുക്തഭടർ എന്നിവർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും വർഷത്തെ വയസ്സിളവുണ്ട്.
- നിശ്ചിത ശാരീരികയോഗ്യതകളുമുണ്ടാകണം.
പരീക്ഷ :
- കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷാകേന്ദ്രങ്ങൾ.
- എഴുത്തുപരീക്ഷയും ശാരീരികക്ഷമതാ പരിശോധനയുമുണ്ടാകും.
- ജനറൽ എബിലിറ്റി ആൻഡ് ഇൻറലിജൻസ് , ജനറൽ സ്റ്റഡീസ് , എസ്സേ ആൻഡ് കോംപ്രിഹെൻഷൻ എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലായാണ് എഴുത്തുപരീക്ഷ.
യഥാക്രമം രണ്ടും മൂന്നും മണിക്കൂർ വീതമുള്ള പരീക്ഷയാണ്.
ആകെ മാർക്ക് 450.
രണ്ട് ഘട്ടങ്ങളും കഴിഞ്ഞാൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഭിമുഖമുണ്ടാകും.
അപേക്ഷാഫീസ് 200 രൂപയാണ്.
വനിതകൾ , എസ്.സി , എസ്.ടി വിഭാഗക്കാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
ഇതിൻെറ വിശദവിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.
അപേക്ഷ സെപ്റ്റംബർ 14 മുതൽ 20 വരെ പിൻവലിക്കാൻ കഴിയും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 07.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |