പ്ലസ് ടു യോഗ്യതയുള്ള കായിക താരങ്ങൾക്ക് എയർഫോഴ്സിൽ അവസരം
ഇന്ത്യൻ എയർഫോഴ്സിൽ കായികതാരങ്ങൾക്ക് അവസരം.
ന്യൂഡൽഹിയിലെ ലോക്കല്യാൺ മാർഗിലെ ന്യൂവില്ലിങ്ടൺ ക്യാമ്പിലുള്ള എയർ ഫോഴ്സ് സ്റ്റേഷനിലാണ് സെലക്ഷൻ ട്രയൽ.
ഏപ്രിൽ 26 മുതൽ 28 വരെയാണ് തെരഞ്ഞെടുപ്പ്.
നോൺ ടെക്നിക്കൽ ട്രേഡിലാണ് നിയമനം
അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.
ദേശീയ/അന്താരാഷ്ട്ര നിലവാരത്തിലെ മത്സരങ്ങളിൽ പങ്കെടുത്ത കായികതാരങ്ങൾക്കാണ് പങ്കെടുക്കാനാവുക.
കായികയിനങ്ങൾ :
- അത്ലറ്റിക്സ്,
- ബാസ്കറ്റ്ബോൾ,
- ബോക്സിങ്,
- ക്രിക്കറ്റ്,
- ഡ്രൈവിങ്,
- ഫുട്ബോൾ,
- ഹാൻഡ്ബോൾ,
- ഹോക്കി,
- കബഡി,
- സ്ക്വോച്ച്,
- സ്വിമ്മിങ്,
- വോളിബോൾ,
- വാട്ടർ പോളോ,
- വെയിറ്റ് ലിഫ്റ്റിങ്,
- റെസിലിങ്
യോഗ്യത : ഇന്റർമീഡിയറ്റ്/പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം
പ്രായം : 18-21 വയസ്സ്
18 ജൂലൈ 2000-നും 30 ജൂൺ 2004 നും ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ടു തീയതികളും ഉൾപ്പെടെ)
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.airmenselection.cdac.in കാണുക
വിജ്ഞാപനത്തിൽ പറയുന്ന നിബന്ധനകൾ വായിച്ചു മനസ്സിലാക്കി അപേക്ഷിക്കണം.
സെലക്ഷൻ ട്രയൽസിന് മുമ്പായി വിജ്ഞാപനത്തിനോടപ്പം നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് iafsportsrec@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |