സിമന്റ് കോർപ്പറേഷനിൽ 44 എൻജിനീയർ/ഓഫീസർ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31
ന്യൂഡൽഹിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലെ 44 എൻജിനീയർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
രണ്ടുവർഷത്തെ പ്രവർത്തനപരിചയമുള്ളവരായിരിക്കണം അപേക്ഷകർ.
കരാർ നിയമനമാണ്.
തസ്തികയും ഒഴിവും വിദ്യാഭ്യാസയോഗ്യതയും ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 27 (പ്രൊഡക്ഷൻ-8, മെക്കാനിക്കൽ-5, സിവിൽ-3, മൈനിങ്-3, ഇൻസ്ട്രുമെന്റേഷൻ-4, ഇലക്ട്രിക്കൽ-4)
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഫുൾടൈം എൻജിനീയറിങ് ഡിഗ്രിയാണ് എല്ലാവിഭാഗത്തിലേക്കുമുള്ള അടിസ്ഥാനയോഗ്യത. മൈനിങ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് ഫസ്റ്റ് ക്ലാസ് സെക്കൻഡ് ക്ലാസ് മാനേജർ സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി (എം.എം.ആർ-1961 പ്രകാരമുള്ളത്) കൂടി ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : ഓഫീസർ (മെറ്റീരിയൽ മാനേജ്മെന്റ്)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : എൻജിനീയറിങ് ഡിഗ്രി/പി.ജി. ഡിഗ്രി/ഡിപ്ലോമ (മെറ്റീരിയൽ മാനേജ്മെന്റ്)
തസ്തികയുടെ പേര് : ഓഫീസർ (മാർക്കറ്റിങ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ദ്വിവത്സര ഫുൾടൈം എം.ബി.എ. (മാർക്കറ്റിങ്)/തത്തുല്യം.
തസ്തികയുടെ പേര് : ഓഫീസർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : സി.എ/ഐ.സി. ഡബ്ല്യു.എ/ഫുൾടൈം ദ്വിവത്സര എം.ബി.എ. (ഫിനാൻസ്)/തത്തുല്യം.
തസ്തികയുടെ പേര് : ഓഫീസർ (ഹ്യൂമൻ റിസോഴ്സ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഫുൾടൈം ദ്വിവത്സര എം.ബി.എ. പി.ജി. ഡിഗ്രി/ഡിപ്ലോമ/എം.എസ്.ഡബ്ല്യു.(എച്ച്.ആർ)/പേഴ്സണൽ മാനേജ്മെന്റ് ലേബർ വെൽഫെയർ/ഐ.ആർ.
തസ്തികയുടെ പേര് : ഓഫീസർ (കമ്പനി സെക്രട്ടറി)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഐ.സി.എസ്.ഐ. മെംബർഷിപ്പ്
തസ്തികയുടെ പേര് : ഓഫീസർ (രാജ് ഭാഷാ അധികാരി)
- ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി)
- യോഗ്യത : ഇംഗ്ലീഷ് ഒരു വിഷയമായ ഹിന്ദി പി.ജി. അല്ലെങ്കിൽ ഹിന്ദി ഒരു വിഷയമായ ഇംഗ്ലീഷ് പി.ജി. അല്ലെങ്കിൽ ഇംഗ്ലീഷ് ഒരു വിഷയമായി നേടിയ ഡിഗ്രിക്കുശേഷം ഹിന്ദിമാധ്യമത്തിലൂടെ നേടിയ പി.ജി. ഹിന്ദി ഒരു വിഷയമായി നേടിയ ഡിഗ്രിക്കുശേഷം ഇംഗ്ലീഷ് മാധ്യമത്തിലൂടെ നേടിയ പി.ജി.
തസ്തികയുടെ പേര് : ഓഫീസർ (ലീഗൽ)
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ബിരുദവും ത്രിവത്സര ഫുൾടൈം എൽ.എൽ.ബിയും അല്ലെങ്കിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽ.എൽ.ബി.
പ്രായം : 35 വയസ്സാണ് പ്രായപരിധി.
അർഹരായ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
മേൽപ്പറഞ്ഞവ കൂടാതെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടന്റിന്റെയും ഓരോ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വിശദവിവരങ്ങൾ www.cciltd.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ ഓർഡിനറി തപാലിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |