CSEB : സുപ്രണ്ട്/ജൂനിയർ അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജനുവരി 31.
CBSE Notification 2025 for Superintendent and Junior Assistant Post : കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിൽ ഡൽഹിയിലുള്ള സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷനിൽ (സി.ബി.എസ്.ഇ.) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
212 ഒഴിവുണ്ട്.
ബോർഡിൻ്റെ വിവിധ ഓഫീസുകളിലാണ് നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സൂപ്രണ്ട്
ഒഴിവ്-142 (ജനറൽ-59, എസ്.സി.-21, എസ്.ടി.-10, ഒ.ബി. സി. (എൻ.സി.എൽ.)-38, ഇ.ഡബ്ലു.എസ്.-14)
ശമ്പള സ്കയിൽ : ലെവൽ 6.
യോഗ്യത:
- ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയും വിൻഡോസ്, എം.എസ്. ഓഫീസ് ഉൾപ്പടെയുള്ള കംപ്യൂട്ടർ ആപ്ലിക്കേ ഷനുകളിൽ പരിജ്ഞാനവുമുണ്ടാവണം.
- ഇംഗ്ലീഷിൽ 35 വേഡ്/ മിനിറ്റ് അല്ലെങ്കിൽ ഹിന്ദിയിൽ 30 വേഡ്/ മിനിറ്റും ടൈപ്പിങ് സ്പീഡുണ്ടാവണം.
പ്രായം: 30 കവിയരുത്.
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ്
ഒഴിവ് : 70 ( ജനറൽ-5, എസ്.സി.-9, എസ്. ടി.-9, ഒ.ബി.സി(എൻ.സി.എൽ.)-34,ഇ.ഡബ്ല്യു.എസ്.-13).
ശമ്പള സ്കയിൽ : ലെവൽ 2.
യോഗ്യത:
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
- ഇംഗ്ലീഷിൽ 35 വേഡ്/ മിനിറ്റ് അല്ലെങ്കിൽ ഹിന്ദിയിൽ 30 വേഡ്/ മിനിറ്റും ടൈപ്പിങ് സ്പീഡുണ്ടാവണം.
പ്രായം: 27 കവിയരുത്.
ഉയർന്ന പ്രായപരിധിയിൽ വനിതകൾക്ക് പത്തുവർഷത്തെയും എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവ് ലഭിക്കും.
വിമുക്തഭടന്മാർക്കും ചട്ടപ്രകാരമുള്ള വയസ്സിളവുണ്ട്.
തിരഞ്ഞെടുപ്പ്: സൂപ്രണ്ട് തസ്തികയിലേക്ക് രണ്ടുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.
പ്രാഥമിക പരീക്ഷയ്ക്കുശേഷം ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് ടൈപ്പ് മെയിൻ പരീക്ഷയുമുണ്ടാകും.ടൈപ്പിങ് സ്പീഡും പരിശോധിക്കും.
ജൂനിയർ അസിസ്റ്റന്റ്-ന് പ്രാഥമിക പരീക്ഷയോടൊപ്പം ടൈപ്പിങ് സ്പീഡ് പരിശോധിക്കും.
പരീക്ഷ: സൂപ്രണ്ട് തസ്തികയി ലേക്കുള്ള പ്രാഥമിക പരീക്ഷയ്ക്ക് മൂന്ന് മണിക്കൂറാണ് സമയം.
450 മാർക്കിനുള്ള 150 ചോദ്യങ്ങളുണ്ടാവും.
രണ്ടാംഘട്ടത്തിൽ 300 മാർക്കിനുള്ള ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളുണ്ടാവും.
മൂന്ന് മണിക്കൂറാണ് സമയം.
ജൂനിയർ അസിസ്റ്റന്റ്റിന് 300 മാർക്കിനുള്ള രണ്ടുമണിക്കൂർ സമയമുള്ള പരീക്ഷയാണ് ഉണ്ടാകുക.
കേരളത്തിൽ തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷാഫീസ്: 800 രൂപ
വനിതകൾക്കും എസ്.സി, എസ്.ടി. വിഭാ ഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി അയക്കണം.
വിശദവിവരങ്ങൾ https://www.cbse.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജനുവരി 31.
Important Links | |
---|---|
Official Notification 1 | Click Here |
Official Notification 2 | Click Here |
Apply Link | Click Here |
More Details | Click Here |